എട്ടു വര്‍ഷം മുന്‍പ് മതം മാറി പ്രണയ വിവാഹം,ഒടുവില്‍ സന്ദീപ് എന്ന സല്‍മാന്‍ സബിതയെ വെട്ടിക്കൊന്നു...
സബിതയെ വിവാഹം കഴിക്കാനായി സന്ദീപ് മതം മാറി മുസ്ലീമാകുകയും സല്‍മാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.
ആലപ്പുഴ: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇടവഴിക്കല്‍ വീട്ടില്‍ കബീര്‍-ആബിദ ദമ്പതികളുടെ മകള്‍ സബിയ(28)യെയാണ് ഭര്‍ത്താവ് സല്‍മാന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സബിതയുടെ ഭര്‍ത്താവും, പുന്നപ്ര തെക്ക് പഞ്ചായത്ത് മോഹന്‍ദാസ്-ആനന്ദവല്ലി ദമ്പതികളുടെ മകനുമായ സന്ദീപ് എന്ന സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു.
സല്‍മാനും സബിതയും താമസിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കുറുവന്‍തോട് ജംഗ്ക്ഷന് സമീപത്തുള്ള വീട്ടില്‍ വെച്ച് മാര്‍ച്ച് 7 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം നടന്നത്. ഇവര്‍ താമസിക്കുന്ന വീടും സ്ഥലവും ഇരുവരുടെയും പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വീടും സ്ഥലവും തന്റെ പേരില്‍ എഴുതിതരണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നിരന്തരം സബിതയുമായി വഴക്കിടാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എട്ടുവര്‍ഷം മുന്‍പ് വിവാഹം...
ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് കബീര്‍-ആബിദ ദമ്പതികളുടെ മകളായ സബിതയും, മോഹന്‍ദാസ്-ആനന്ദവല്ലി ദമ്പതികളുടെ മകനായ സന്ദീപും തമ്മില്‍ പ്രണയത്തിലായിരുന്നു. എട്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. സബിതയെ വിവാഹം കഴിക്കാനായി സന്ദീപ് മതം മാറി മുസ്ലീമാകുകയും സല്‍മാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

വീടും സ്ഥലവും ...
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കുറുവന്‍തോട് ജംഗ്ക്ഷന് സമീപത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വീടും സ്ഥലവും തന്റെ പേരില്‍ എഴുതിതരണമെന്ന് ആവശ്യപ്പെട്ട് സബിതയുമായി സല്‍മാന്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. എന്നാല്‍ സബിത ഇതിന് തയ്യാറായിരുന്നില്ല.

വെട്ടുകത്തി കൊണ്ട്...
മാര്‍ച്ച് 7 ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരും പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വഴക്കുണ്ടാകുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന വെട്ടുക്കത്തി ഉപയോഗിച്ച് സബിതയുടെ കഴുത്തിന്റെ ഇരുഭാഗത്തും വെട്ടുകയുമായിരുന്നു.

പുറത്തിറങ്ങിയില്ല...
വീട്ടിലെ ബഹളം കേട്ടെത്തിയ അയല്‍വാസികളായ സ്ത്രീകളാണ് സബിതയുടെ മൃതദേഹം കണ്ടത്. വിളമ്പിവെച്ച ചോറിനടുത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കൂടുതലാളുകള്‍ വീട്ടിലെത്തിയതോടെ സല്‍മാന്‍ വാതിലടച്ച് വീടിന് പുറത്തിറങ്ങാതെയിരിക്കുകയായിരുന്നു.

മുന്‍പും പലകേസുകളിലും പ്രതി...
പോലീസ് ആവശ്യപ്പെട്ടിട്ടും സല്‍മാന്‍ വീടിന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സന്ദീപ് എന്ന സല്‍മാന്‍ ഇതിന് മുന്‍പ് നിരവധി അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് അറിയിച്ചത്.












Click it and Unblock the Notifications