Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഗൾഫിൽ നിന്നും മടങ്ങി രണ്ടാം നാൾ കൊലപാതകം

കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂരിലെ എസ് ആർഎം റോഡിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് സംഭവമുണ്ടായത്. ഉള്ളാട്ട് വീട്ടിൽ ഷിബ (35) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ..

അമ്മയോടൊപ്പം

അമ്മയോടൊപ്പം

കലൂർ എല് ആർ എം റോഡിലുള്ള കുടുംബവീട്ടിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. വീട്ടിൽ ഷീബയുടെ അമ്മ അഫ്സയും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും നിസ്കരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷീബയുടെ ഭർത്താവായ ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് വീട്ടിലേക്ക് എത്തുന്നത്.

കത്തികൊണ്ട്

കത്തികൊണ്ട്

വീട്ടിലെത്തിയ സഞ്ജു സേട്ട് ഭാര്യ ഷീബയെ കത്തി കൊണ്ട് വയറിൽ വെട്ടി മുറിവേൽപ്പിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഷീബയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയ്ക്കും

അമ്മയ്ക്കും

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഷീബയുടെ അമ്മ അഫ്സയ്ക്കും പരുക്കേറ്റിട്ടുണ്ട്. അഫ്സയുടെ വയറിനും കാലിനും കൈകൾക്കും പരുക്കേറ്റിട്ടുണ്ട്. എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലാണ് അഫ്സ.

നാട്ടുകാർ പിടികൂടി

നാട്ടുകാർ പിടികൂടി

ഷീബയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സഞ്ജു വീട്ടിൻ നിന്നും ഇറങ്ങിയോടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലതു കൈപ്പത്തിക്കും പരുക്കേറ്റിട്ടുണ്ട്. സഞ്ജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംശയം

സംശയം

സഞ്ജു സേട്ട് ഏറെ നാളായി ഗൽഫിലായിരുന്നു. രണ്ട് ദിവസം മുൻപ് മാത്രമാണ് ഇയാൾ ഗൾഫിൽ നിന്നും തിരികെയെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർക്ക് സൂചനയില്ല.

സുഹൃത്ത്

സുഹൃത്ത്

എനിക്ക് പറ്റിപ്പോയി സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു എന്നാണ് കൊലപാതക ശേഷം സഞ്ജു പറഞ്ഞത്. ഇയാൾ പരാമർശിച്ച സുഹൃത്താരാണെന്നോ കൊലപാതക കാരണം എന്താണെന്നോ വ്യക്തമായ സൂചനയില്ല. ഭാര്യയോടും കുടുംബത്തോടുമെല്ലാം വളരെ സ്നേഹത്തോടു കൂടിത്തന്നെയാണ് സഞ്ജു പെരുമാറിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് കുട്ടികളാണ് ഷീബ-സഞ്ജു ദമ്പതികൾക്കുള്ളത്.

കുടുംബത്തിൽ

കുടുംബത്തിൽ

ഷീബയുടെ കുടുംബത്തിന് പ്രിയങ്കരനായിരുന്നു സഞ്ജു. എന്ത് പ്രധാനപ്പെട്ട കാര്യത്തിലും കുടുംബത്തിലെ അവസാന വാക്ക് സജ്ഞുവിനായിരുന്നു. വളരെ സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേതെന്നാണ് നാട്ടുകാർ പറയുന്നത്. ഷീബയേകുറിച്ചും നല്ലതുമാത്രമെ നാട്ടുകാർക്ക് പറയാനുള്ളു. ഭാര്യയെ കൊലപ്പെടുത്തണമെന്ന് തോന്നാൻ മാത്രം എന്ത് വലിയ രഹസ്യമാണ് സുഹൃത്ത് കൈമാറിയതെന്നത് ദുരൂഹമായി തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+