തൃശ്ശൂരിനെ ഞെട്ടിച്ച് കൊലപാതക പരമ്പര; പിന്നില്‍ അവിഹിതം, കേട്ടാല്‍ ഞെട്ടുന്ന കഥകള്‍...
ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്.
തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുന്നു. കുന്നംകുളം പെരുമ്പിലാവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹോംനഴ്‌സിനെ കഴുത്തുഞെരിച്ച് കൊന്നതിനു പിന്നാലെ കുന്നംകുളത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി. തൃശൂര്‍ കുന്നംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കല്‍ പനങ്ങാട് വീട്ടില്‍ പ്രതീഷ് (48) ആണ് ഭാര്യ നിഷയെ (33) വെട്ടി കൊലപ്പെടുത്തിയത്.
നിഷയുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് പ്രതീഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രാഥമിക നിഗമം
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൗദിയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.

പ്രതീഷ്
കൊലപാതകത്തിന് ശേഷം പ്രതീഷ് തന്നെയാണ് പോലീസിനെ വിളിച്ചത്. കുന്ദംകുളം എസ്‌ഐ ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

സെക്യൂരിറ്റി ജീവനക്കാരന്‍
കഴിഞ്ഞ ദിവസം കുന്നംകുളം പെരുമ്പിലാവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹോംനഴ്‌സിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പെരുമ്പിലാവ് ജംഗ്ഷനു സമീപത്തുള്ള ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് കൊല നടന്നത്.

നഴ്‌സ്
സ്വകാര്യ നഴ്‌സിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു കൊല്ലം ആയൂര്‍ തനയാറത്തു സതീഷ് മന്ദിരത്തില്‍ വര്‍ഷയെന്ന മഞ്ജുവാണ് (28) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മഞ്ജുവിന്റെ കൊലയുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ജീവനക്കാരന്‍ പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ (32) പോലിസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ഫാമിലി ക്വാട്ടേഴ്‌സ്
മഞ്ജുവും ഹുസൈനും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പെരുമ്പിലാവിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഹുസൈനിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിയുന്നത്.

പണം ആവശ്യപ്പെട്ടു
തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് മഞ്ജു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും ഹുസൈന്‍ പോലിസിനോടു പറഞ്ഞിരുന്നു.

രണ്ട് കൊലപാതകങ്ങള്‍
രണ്ട് ദിവസങ്ങളിലായി കുന്നംകുളത്ത് ഉണ്ടായ കൊലപാതകങ്ങള്‍ ഞെട്ടലോടെയാണ് തൃശ്ശൂരുകാര്‍ നേരിട്ടത്.












Click it and Unblock the Notifications