ഭാര്യയെ കടന്നു പിടിച്ചു, ഭര്‍ത്താവ് തല്ലിക്കൊന്നു
ആലപ്പുഴ: ഭാര്യയെ കടന്നു പിടിച്ച അക്രമിയെ ഭര്‍ത്താവ് അടിച്ചുകൊന്നു. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നാണ് വാര്‍ത്ത.
പുന്നപ്ര സ്വദേശിയായ വിപിന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. യേശുദാസ്, തോമസ് എന്നിവര്‍ക്കെതിരെയാണ് വിപിന്‍ ദാസിന്റെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

യേശുദാസിന്‌റെ ഭാര്യയെ വിപിന്‍ദാസ് കടന്നു പിടിച്ചു എന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് യേശുദാസും സഹോദരന്‍ തോമസ് ചേര്‍ന്ന് വിപിന്‍ദാസിന്റെ വീട്ടിലെത്തി. അവിടെ വച്ച് ഇവര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
യേശുദാസും തോമസും ചേര്‍ന്ന് വിപിന്‍ ദാസിനെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് വീട്ടുകാരുടെ പരാതി. തലക്ക് അടിയേറ്റാണ് വിപിന്‍ ദാസ് മരിച്ചത്. യേശുദാസ് കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications