കുടുംബ കലഹം...മദ്യപിച്ചെത്തിയ ഭര്‍ത്താവ് ചെയ്തത് ഞെട്ടിക്കും!! ഭാര്യ മരിച്ചു!!
ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: കൊച്ചിയില്‍ കുടുംബ കലഹത്തിനിടെ ഭര്‍ത്താവ് ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി. കൂവപ്പടി കൊടുവേലിപ്പടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന 38 കാരിയായ ജയരേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഭര്‍ത്താവ് രമാകാന്തന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം ജയരേഖ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അടിവയറ്റില്‍ ചവിട്ടേറ്റ ജയരേഖയെ മകനും നാട്ടുകാരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമാകാന്തനെ പെരുമ്പാവൂരില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉച്ചമുതലുള്ള വഴക്കാണ് രാത്രിയില്‍ ജയരേഖയുടെ മരണത്തില്‍ കലാശിച്ചത്. കൂലിപ്പണിക്കാരനാണ് രമാകാന്തന്‍. രാജ അമ്പാടി ഇവരുടെ ഏക മകനാണ്.

തിരുവനന്തപുരം ശാസ്താംകുന്ന് സ്വദേശികളായ രമാകാന്തനും കുടുംബവും നാലു മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്.












Click it and Unblock the Notifications