കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരക്കുന്നതും പങ്കുവെച്ചിരുന്നു; കാണുന്നവരുടെ കണ്ണിലാണ് പ്രശ്‌നം

  • By Anupama
Google Oneindia Malayalam News

കൊച്ചി: അര്‍ദ്ധനഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായോടെ രഹ്നഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തില്‍ രഹ്നക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. രഹ്നയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. അതിനിടെ രഹ്നയുടെ പ്രവര്‍ത്തിയില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍. രഹ്ന ഫാത്തിമ തെറ്റ് ചെയ്തില്ലെന്നും മനോജ് പ്രതികരിച്ചു.

പോക്സോ നിയമം

പോക്സോ നിയമം

നഗ്‌ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസും തിരുവല്ല പോലീസുമാണ് പോക്സോ നിയമ പ്രകാരമടക്കം രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിരിക്കുകയാണ്.അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രഹ്ന.

 ഭര്‍ത്താവിന്റെ പ്രതികരണം

ഭര്‍ത്താവിന്റെ പ്രതികരണം

അതിനിടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മനോജ് രംഗത്തെത്തുന്നത്. സാധാരണ നിലയില്‍ എടുക്കേണ്ട വിഷയമാണ് ഇതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മനോജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു മനോജിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രഹ്നയുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയപ്പോള്‍ രഹ്ന കോഴിക്കോടാണ് ഉള്ളതെന്നായിരുന്നു മനോജിന്റെ പ്രതികരണം.

ലൈംഗിക ചുവയോടെ

ലൈംഗിക ചുവയോടെ

ഒരു കൂട്ടം ആളുകള്‍ അമ്മയും കുഞ്ഞും തമ്മിലുള്ളതിന് പോലും ലൈംഗിക ചുവയോടെയാണ് കാണുന്നത്. കാണുന്നവരുടെ കണ്ണിന്റേതാണ് പ്രശ്‌നമെന്നും മനോജ് പ്രതികരിച്ചു. നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് തന്റെ ശരീരത്തില്‍ ചിത്രം വരക്കുന്നതും ഇത്തരത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അത് പ്രശ്‌നമായിരുന്നില്ലായെന്നും മനോജ് പറഞ്ഞു.

Recommended Video

cmsvideo
ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam
 ജസ്ല മാടശ്ശേരി

ജസ്ല മാടശ്ശേരി

ജസ്ല മാടശ്ശേരിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. രഹ്നക്കെതിരെ നടക്കുന്നത് സദാചാര ആക്രമാണെന്നായിരുന്നു ജസ്ലയുടെ പ്രതികരണം. തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. കേസിനെ തനിക്ക് ഭയമില്ലെന്ന് നേരത്തെ രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.

വരയുടെ ക്യാന്‍വാസ്

വരയുടെ ക്യാന്‍വാസ്

താന്‍ മകന്റെ ചിത്രം വരയുടെ ക്യാന്‍വാസ് മാത്രമാണ്. അമ്മയോ മകനോ എന്നത് അവിടെ വിഷയം അല്ല. 3 വയസ്സുവരെ അമ്മയുടെ മാറിടം മാതൃത്വത്തിന്റെ അടയാളമായി കാണുന്നതും പിന്നീട് അതില്‍ ലൈംഗികത കാണുന്നതും എങ്ങനെയാണ് എന്ന് രഹ്ന ഫാത്തിമ ചോദിച്ചു. കുട്ടികള്‍ അവരുടെ അമ്മമാരുടെ ശരീരം കണ്ട് വളരണമെന്നുമായിരുന്നു രഹനയുടെ പ്രതികരണം. റെയിഡിനിടെ രഹ്നയുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ് അടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു.

 കാഴ്ചപ്പാട്

കാഴ്ചപ്പാട്

ശരീരം പൊതിഞ്ഞ് വെക്കുമ്പോഴാണ് പ്രശ്നം. സ്ത്രീയെ മൂടി വെച്ചും അടച്ച് വെച്ചും പുരുഷന്‍ ഒളിഞ്ഞ് നോക്കേണ്ട വസ്തുവാക്കി മാറ്റുകയാണ്. ഈ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് രഹ്ന ഫാത്തിമ കൗണ്ടര്‍ പോയിന്റില്‍ സംസാരിക്കവേ പറഞ്ഞു. താന്‍ ശരീരത്തെ എന്നും ആയുധമാക്കിയിട്ടുളളതാണ്. ഇതും അതുപോലെ ആണെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

തീവ്രവാദികളെ പിടിക്കാന്‍

തീവ്രവാദികളെ പിടിക്കാന്‍

രണ്ട് ജീപ്പ് പോലീസുകാരാണ് തന്റെ വീട്ടിലേക്ക് എത്തിയതെന്നും തീവ്രവാദികളെ പിടിക്കാന്‍ വരുന്നത് പോലെയാണ് അവരെത്തിയതെന്നും മനോജ് നേരത്തെ പ്രതികരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തന്റെ ലാപ്ടോപും പോലീസ് എടുത്ത് കൊണ്ടുപോയി. താന്‍ ബിസ്സിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്ടോപിന് ഈ കേസുമായി ഒരു ബന്ധവും ഇല്ലാത്തത് ആണെന്നും മനോജ് പറഞ്ഞു.

 പോലീസ് തയ്യാറായില്ല

പോലീസ് തയ്യാറായില്ല

ലാപ്ടോപ് തിരികെ തരാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്ന് മനോജ് പറഞ്ഞു. മാനുഷിക പരിഗണനയുടെ പേരിലെങ്കിലും ലാപ്ടോപ് തിരികെ തരാന്‍ പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. രഹ്നയെ പ്രതിചേര്‍ത്തിട്ടുളള ശബരിമല വിഷയത്തിലെ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും മനോജ് പ്രതികരിക്കുകയുണ്ടായി.

English summary
Husband Manoj Reaction on Case Against Rehana Fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X