• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളിയുടെ വാക്ക് പുച്ഛിച്ച് തള്ളണം; ശൈലജടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ ലിനിയുടെ ഭര്‍ത്താവ്

 • By News Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെയുള്ള് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം ബാധിച്ച മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവ് സജീഷ്. മുല്ലപ്പള്ളിയുടെ പരാമര്‍ശം പുച്ഛിച്ചു തള്ളേണ്ടതാണെന്ന് സജീഷ് പറഞ്ഞു. പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ രൂക്ഷ ഭാഷയിലായിരുന്നു സജീഷിന്റെ പരാമര്‍ശം.

cmsvideo
  Nurse Lini's Husband Supports K K Shailaja Over Mullappally Ramachandran's Statement
  വടകര എംപി

  വടകര എംപി

  നിപ കോഴിക്കോട് പടര്‍ന്നു പിടിക്കുന്ന സമയത്ത് മുല്ലപ്പള്ളി വടകര എംപി ആയിരുന്നു. ലിനി സിസ്റ്റര്‍ മരണപ്പെട്ടപ്പോഴും ഞങ്ങളെ വിളിക്കുകയോ ബന്ധപ്പെടുകയോ അദ്ദേഹം ചെയ്തിട്ടില്ല. അന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തന സമയത്ത് ശൈലജ ടീച്ചര്‍ നേരിട്ട വെല്ലുവിളിയും അപ്പം അതിനെ തരണം ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമവും കേരളത്തിലെ മാത്രമല്ല ലോകത്ത് തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

   അമ്മ എന്ന് വിളിച്ചത്

  അമ്മ എന്ന് വിളിച്ചത്

  നിരന്തരം ഞങ്ങളെ ബന്ധപ്പെടുമായിരുന്നു. ആ സമയത്ത് തളര്‍ന്നിരുക്കുമ്പോ ധൈര്യം തന്നത് ശൈലജ ടീച്ചറായിരുന്നു. ടിച്ചറെ അമ്മേയെന്ന് വിളിച്ചത് പലപ്പോഴും അവര്‍ തന്നിട്ടുള്ള മനോധൈര്യം കൊണ്ടാണ്. ഇത്തരം പരാമര്‍ശങ്ങള്‍ക്കൊന്നും നമ്മള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല.

  ഗെസ്റ്റ് റോള്‍

  ഗെസ്റ്റ് റോള്‍

  ഗെസ്റ്റ് റോള്‍ എന്നാണ് മുല്ലപ്പള്ളി ശൈലജ ടീച്ചറുടെ പ്രവര്‍ത്തിയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ആ സമയത്ത് ഗസ്റ്റ് റോളില്‍ പോലും എത്താതിരുന്ന ആളാണ് മുല്ലപ്പള്ളി. എന്റെ ബോധ്യത്തില്‍ എനിക്ക് മനസിലായിട്ടുള്ളത് ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തകരുടേയും പ്രയത്‌നം കൊണ്ടാണ് നിപയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിച്ചത്. സജീഷ് പറയുന്നു.

   പേരെടുക്കാന്‍ വേണ്ടിയുള്ള ശ്രമം

  പേരെടുക്കാന്‍ വേണ്ടിയുള്ള ശ്രമം

  കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. കോഴിക്കോട് നിപ്പ ബാധിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടക്ക് വന്ന പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

   ഗസ്റ്റ് റോളില്‍

  ഗസ്റ്റ് റോളില്‍

  കോഴിക്കോട് നിപ്പാ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗസ്റ്റ് റോളില്‍ വന്നു പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

   പ്രശംസ

  പ്രശംസ

  അതേസമയം നിപയും കൊവിഡും ആശങ്ക പരത്തിയിരുന്ന കാലത്ത് കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ വകുപ്പിന് ദേശീയ തലത്തിലടക്കം വലിയ പ്രശംസ നേടിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരും മന്ത്രിയുടെ സംയോജിതമായ ഇടപെടലുകളെ പ്രശംസിച്ചിരുന്നു.രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

  കൊവിഡ് 19

  കൊവിഡ് 19

  അതേസമയം കേരളത്തില്‍ ഇന്നലെ 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ഒരു മരണവും ഉണ്ടായി. കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഡ്രൈവര്‍ സുനില്‍ ആണ് മരിച്ചത്.പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, തൃശൂര്‍-6, ഇടുക്കി- 6, തിരുവന്തപുരം-5, കോഴിക്കോട് 5, മലപ്പുറം-4, കണ്ണൂര്‍ -4, കാസര്‍കോട് -3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്.

  English summary
  Lini Sister Husband Sajeesh Reaction To Mullappally Ramachandran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X