Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിന് മര്‍ദ്ദനം; നവവധു തീകൊളുത്തി മരിച്ചു

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവുമായുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിക്ക് ജീവന്‍ നഷ്ടമായി. കണ്ണൂര്‍ ചീമേനി സ്വദേശിനിയായ സൗമ്യ(27)യാണ് ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച സ്വന്തം വീട്ടില്‍വെച്ച് തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ സൗമ്യ വ്യാഴാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയായിരുന്നു.

ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നതായും നിരന്തരം വഴക്കുപറയുന്നതായും സൗമ്യ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവായ പൂമംഗലത്തെ സുമേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സൗമ്യ മനസിലാക്കിയതോടെയാണ് പീഡനം തുടങ്ങിയത്. പീഡനം തുടര്‍ന്നതോടെ സൗമ്യ പത്തുദിവസം മുന്‍പ് വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

girl-burnt-alive

ആറുമാസം മുന്‍പായിരുന്നു സൗമ്യയുടെയും സുമേഷിന്റെയും വിവാഹം. സുമേഷിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് സൗമ്യ അറിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. സൗമ്യ നിര്‍ബന്ധിച്ചിട്ടും സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സുമേഷ് തയ്യാറായില്ലെന്നും പറയുന്നു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

സുമേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. ആത്മഹത്യാ കുറിപ്പില്‍ സുമേഷിനെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+