കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം... വഫ ഫിറോസിന് ഭര്‍ത്താവ് ഫിറോസ് വിവാഹമോചന നോട്ടീസ് അയച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
വഫാ ഫിറോസിനെതിരെ ഗുരുതര ആരോപണവുമായി ഭര്‍ത്താവ്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വഫ ഫിറോസിന് ഭര്‍ത്താവിന്റെ വിവാഹമോചന നോട്ടീസ്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഇടിച്ചാണ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. കാറിന്റെ ഉടമയായ വഫ ഫിറോസ് ആ സമയം ശ്രീറാമിനൊപ്പം കാറില്‍ ഉണ്ടായിരുന്നു.

<strong>പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു</strong>പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വഫയുടെ ഭര്‍ത്താവ് ഫിറോസ് ആണ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. വഫയുടെ സ്വദേശത്തെ പള്ളിയിലേക്കും വഫയുടെ മാതാപിതാക്കള്‍ക്കും ആണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതിയാണ് വഫ. തനിക്ക് ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും സമ്പൂര്‍ണ പിന്തുണയുണ്ട് എന്നായിരുന്നു അപകടത്തിന് ശേഷം വഫ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹ മോചന നോട്ടീസില്‍ ഭര്‍ത്താവ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹമോചന നോട്ടീസ്

വിവാഹമോചന നോട്ടീസ്

വഫയുടെ ഭര്‍ത്താവ് ഫിറോസ് ആണ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. വഫയുടെ സ്വദേശമായ വള്ളൂര്‍കോണത്തെ മുസ്ലീം ജമാ അത്തിനും വഫയുടെ രക്ഷിതാക്കള്‍ക്കും ആണ് നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുള്ളത്. ഇങ്ങനെ ഒരു നോട്ടീസ് ലഭിച്ച കാര്യം പള്ളി കമ്മിറ്റി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്തുണയുണ്ടെന്ന് പറഞ്ഞു

പിന്തുണയുണ്ടെന്ന് പറഞ്ഞു

അപകട സമയത്ത് വഫ ഫിറോസ് എങ്ങനെ ശ്രീറാമിനൊപ്പം ഉണ്ടായി എന്ന രീതിയില്‍ ആയിരുന്നു ആദ്യം ചര്‍ച്ചകള്‍. വഫയെ പ്രവാസി മോഡല്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളിലും തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവും ഉണ്ടെന്നായിരുന്നു വഫ പ്രതികരിച്ചത്.

ഒരു പിന്തുണയുമില്ലേ

ഒരു പിന്തുണയുമില്ലേ

വഫയുടെ വാദങ്ങള്‍ എല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. ഭര്‍ത്താവ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ വഫയുടെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം...

പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം...

ഏഴ് പേജുകളാണ് വക്കീല്‍ നോട്ടില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. പരപുരുഷ ബന്ധം, അനിസ്ലാമികമായ ജീവിത രീതി, അനുമതിയില്ലാതെ വിദേശയാത്രകള്‍ തുടങ്ങിയ ആരോപണങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. 45 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം...

നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം...

വഫയുടെ പ്രവൃത്തികൊണ്ട് സ്വസ്ഥത നശിച്ച തന്റെ ബഹൈറൈനിലെ ബിസിനസ് നഷ്ടത്തിലായി എന്നും ഫിറോസ് പറയുന്നുണ്ട്. പിന്നീട് അബുദാബിയില്‍ ജോലികിട്ടി പോയപ്പോള് വഫയേയും കൂടെ കൂട്ടി. സ്ഥിരമായി തിരുവനന്തപുരത്തേക്ക് വന്ന് അന്യ പുരുഷന്‍മാര്‍ക്കൊപ്പം ഉല്ലസിച്ച് ജീവിച്ചു, നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്തു എന്നീ ആരോപണങ്ങളും ഫിറോസ് ഉന്നയിക്കുന്നുണ്ട്.

ഗര്‍ഭം അലസിപ്പിച്ചു

ഗര്‍ഭം അലസിപ്പിച്ചു

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലും ആയിരുന്നു വഫ സ്വദേശത്തും വിദേശത്തും ജീവിച്ചത് എന്നും ആരോപിക്കുന്നുണ്ട്. തന്റെ സമ്മതം കൂടാതെ മൂന്നാം മാസം ഗര്‍ഭം അലസിപ്പിച്ചതായും നോട്ടീസില്‍ ഫിറോസ് ആരോപിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു ഇത്.

കാറിന്റെ കാര്യത്തിലും പ്രശ്‌നം

കാറിന്റെ കാര്യത്തിലും പ്രശ്‌നം

വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. എന്നാല്‍ ആ കാര്‍ തന്റെ ചെലവില്‍ ആണ് വാങ്ങിയത് എന്ന വാദമാണ് ഫിറോസ് മുന്നോട്ട് വയ്ക്കുന്നത്. തന്റെ പണം കൊണ്ട് വാങ്ങിയ കാര്‍ വഫ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു എന്നും രഹസ്യ യാത്രകള്‍ നടത്തി എന്നും വക്കീല്‍ നോട്ടീസില്‍ ഫിറോസ് ആരോപിക്കുന്നുണ്ട്.

ഭീഷണിപ്പെടുത്തിയെന്നും

ഭീഷണിപ്പെടുത്തിയെന്നും

വഫ തന്നെ പലവട്ടം ഭീഷണിപ്പെടുത്തി എന്നും ഫിറോസ് ആരോപിക്കുന്നുണ്ട്. വഫയുടെ ജീവിത രീതികള്‍ ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു ഈ ഭീഷണി എന്നാണ് പറയുന്നത്. ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. തന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ പാഠംപഠിപ്പിക്കുമെന്ന് വഫ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

അപകട വിവരം പറഞ്ഞില്ല

അപകട വിവരം പറഞ്ഞില്ല

തന്റെ വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിവരം ഫോണില്‍ കൂടി പോലും അറിയിക്കാന്‍ വഫ തയ്യാറായില്ലെന്നാണ് മറ്റൊരു ആരോപണം. ഇതിന് ശേഷം താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും തന്നെ കാണാനോ സംസാരിക്കാനോ വഫ തയ്യാറായില്ല എന്നും ഫിറോസ് ആരോപിക്കുന്നുണ്ട്. ഒരുതവണ ഫോണില്‍ വിളിച്ച സമയത്ത് അപകട വിവരം ആരാഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞു എന്നും ഫിറോസ് പറയുന്നുണ്ട്.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇതിനിടെ വഫയുടെ ഡ്രൈവിഹബ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി.

English summary
Husband sends divorce notice to Wafa Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X