പോക്കറ്റടിച്ചിട്ട് കള്ളനെന്ന് വിളിച്ചു കൂവുന്നു!!മണിക്ക് ഹസന്റെ മറുപടി!!പാര്‍ട്ടി ചരിത്രം ഓര്‍ക്കണം!
ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ച ശേഷം കള്ളന്‍ കള്ളനെന്ന് വിളിച്ചു പറയുന്ന ആളെപ്പോലെയാണ് മണിയെന്നും ഹസന്‍.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീപീഡകരുണ്ടെന്ന മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. മണി പാര്‍ട്ടി ചരിത്രം മറക്കരുതെന്ന് ഹസന്‍ പറയുന്നു.
സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും ഹസന്‍ പറഞ്ഞു. എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതെന്നും ഹസന്‍. ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ച ശേഷം കള്ളന്‍ കള്ളനെന്ന് വിളിച്ചു പറയുന്ന ആളെപ്പോലെയാണ് മണിയെന്നും ഹസന്‍.

മുഖ്യമന്ത്രി മണിയെ സംരക്ഷിക്കുന്നതില്‍ ഗൂഢാലോചന ഉണ്ടെന്നും ഹസന്‍. പിണറായിക്കു വേണ്ടിയാണ് മണി സംസാരിക്കുന്നതെന്നും അതിനാലാണ് പിണറായി മണിയെ സംരക്ഷിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി അതിന് പരസ്യ ശാസനയ്ക്ക് വിധേയനായതിനു പിന്നാലെയാണ് മണി കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ അഖിലേന്ത്യ നേതാക്കള്‍ അടക്കമുള്ള സ്ത്രീപീഡകരാണെന്നും ചരിത്രകാരന്മാരു പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് മണി പറയുന്നത്.












Click it and Unblock the Notifications