ഹൈബിയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഡിവൈഎഫ്ക്കാരന്‍; പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുന്‍ ഇടത് എംപിയുടെ പിഎ ആയിരുന്ന ഡിവൈഎഫ്ഐ നേതാവിനെ ഹൈബി ഈഡന്റെ പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
മുന്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ പഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശി സതീഷ് കമലിനെയാണ് ഹൈബി ഈഡന് തന്റെയും പഴ്സണ്‍ സ്റ്റാഫായി നിയമിച്ചത്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിമര്‍ശനങ്ങള്‍
പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം ശക്തമായതോടെ സതീഷ് കമലിനെ പഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ഹൈബി ഈഡന്റെ ഓഫീസ്. എംപിയിടെ ദില്ലിയിലെ ഓഫീസിലായിരുന്നു സതീഷ് കമലിനെ നിയമിച്ചത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവരാണ് രംഗത്ത് എത്തിയത്.

ഡിവൈഎഫ്ഐ പ്രവര്ത്തകന്
ഡിവൈഎഫ്ഐ പ്രവര്ത്തകന് എന്നതിനോടൊപ്പം, ജോയ്സ് ജോര്‍ജ്ജിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ സതീഷ് കമലിന്റെ നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ഉണ്ടായില്ല.

പരാതി കെപിസിസിക്ക്
പിന്നീട് ജില്ലാ നേതൃത്വം പരാതി കെപിസിസി പ്രസിഡന്റിന് കൈമാറുകയായിരുന്നു. പരാതി പരിശോധിച്ച മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ട നടപടികള്‍ സ്വീകരിക്കമാമെന്ന് ഡിസിസിയെ അറിയിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസുകാരോടുള്ള വഞ്ചനായാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ അണികള്‍ പ്രതികരിച്ചത്.

വിശദീകരണം
നിയമനം വലിയ വിവാദമായതോടെ വിശദീകരണവുമായി എംപി രംഗത്ത് എത്തിയിരുന്നു. പാര്‍ലമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മികവു തെളിയിച്ചയാളാണ് സതീഷ് ഐടി പ്രഫഷണലായ അദ്ദേഹം ഒരു പാര്‍ട്ടിയിലും പെട്ടയാളല്ല. ഇതിലും മികച്ചയാളെ ചൂണ്ടികാണിക്കുകയാണെങ്കില്‍ പരിഗണിക്കാം. വിമര്‍ശനങ്ങളെ ഗൗനിക്കുന്നില്ലെന്നുമായിരന്നു ഹൈബിയുടെ മറുപടി. എന്നാല്‍ വിമര്‍ശനം ശക്തമാവുന്നതിനോടൊപ്പം പരാതി സംസ്ഥാന നേതൃത്വത്തില്‍ എത്തിയപ്പോള്‍ നിയമനം പുനഃപരിശോധിക്കാന്‍ എംപിയുടെ ഒഫീസ് തയ്യാറാവുകയായിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications