കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈബിയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഡിവൈഎഫ്ക്കാരന്‍; പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

Google Oneindia Malayalam News

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുന്‍ ഇടത് എംപിയുടെ പിഎ ആയിരുന്ന ഡിവൈഎഫ്ഐ നേതാവിനെ ഹൈബി ഈഡന്‍റെ പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

മുന്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്‍റെ പഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശി സതീഷ് കമലിനെയാണ് ഹൈബി ഈഡന്‍ തന്‍റെയും പഴ്സണ്‍ സ്റ്റാഫായി നിയമിച്ചത്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം ശക്തമായതോടെ സതീഷ് കമലിനെ പഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ഹൈബി ഈഡന്‍റെ ഓഫീസ്. എംപിയിടെ ദില്ലിയിലെ ഓഫീസിലായിരുന്നു സതീഷ് കമലിനെ നിയമിച്ചത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവരാണ് രംഗത്ത് എത്തിയത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം, ജോയ്സ് ജോര്‍ജ്ജിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയ ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ സതീഷ് കമലിന്‍റെ നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ഉണ്ടായില്ല.

പരാതി കെപിസിസിക്ക്

പരാതി കെപിസിസിക്ക്

പിന്നീട് ജില്ലാ നേതൃത്വം പരാതി കെപിസിസി പ്രസിഡന്‍റിന് കൈമാറുകയായിരുന്നു. പരാതി പരിശോധിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ വേണ്ട നടപടികള്‍ സ്വീകരിക്കമാമെന്ന് ഡിസിസിയെ അറിയിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസുകാരോടുള്ള വഞ്ചനായാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ അണികള്‍ പ്രതികരിച്ചത്.

വിശദീകരണം

വിശദീകരണം

നിയമനം വലിയ വിവാദമായതോടെ വിശദീകരണവുമായി എംപി രംഗത്ത് എത്തിയിരുന്നു. പാര്‍ലമെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മികവു തെളിയിച്ചയാളാണ് സതീഷ് ഐടി പ്രഫഷണലായ അദ്ദേഹം ഒരു പാര്‍ട്ടിയിലും പെട്ടയാളല്ല. ഇതിലും മികച്ചയാളെ ചൂണ്ടികാണിക്കുകയാണെങ്കില്‍ പരിഗണിക്കാം. വിമര്‍ശനങ്ങളെ ഗൗനിക്കുന്നില്ലെന്നുമായിരന്നു ഹൈബിയുടെ മറുപടി. എന്നാല്‍ വിമര്‍ശനം ശക്തമാവുന്നതിനോടൊപ്പം പരാതി സംസ്ഥാന നേതൃത്വത്തില്‍ എത്തിയപ്പോള്‍ നിയമനം പുനഃപരിശോധിക്കാന്‍ എംപിയുടെ ഒഫീസ് തയ്യാറാവുകയായിരുന്നു.

<strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു</strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

ഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദി ഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദി

English summary
hybi edens personal staff - controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X