കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ.. താങ്കളെ ഈ രാജ്യത്തിന് ആവശ്യമുണ്ട്! തോൽവിക്കിടെ ആശ്വാസമായി കത്തെഴുതി ഹൈദരലി ശിഹാബ് തങ്ങൾ!

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ കടപുഴകി വീണപ്പോള്‍ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചത് വയനാട് ആണ്. രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഗ് കോട്ടകള്‍ ഉള്‍പ്പെട്ട വയനാട്ടില്‍ നിന്നും ജയിപ്പിച്ചത്. രാജ്യമൊട്ടാകെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് അധ്യക്ഷനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്.

സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!സഭയിലും രാഹുൽ ഗാന്ധി നിരായുധൻ! സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി!

വയനാട് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ചരിത്ര വിജയം അദ്ദേഹത്തിന്റെ നേതൃപാടവത്തോടുളള ആദരവ് ആണെന്ന് ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്തിരിക്കുന്ന തുറന്ന കത്തില്‍ പറയുന്നു. കേരളത്തിലെ യുഡിഎഫ് തരംഗത്തിന്റെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വലിയ കാരണമായിരുന്നുവെന്നും കത്തില്‍ പ്രശംസിക്കുന്നു.

congress

മുസ്ലീം ലീഗ് ഏത് പ്രയാസ ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് തങ്ങള്‍ കത്തില്‍ പറയുന്നു. ജനാധിപത്യം ഭീഷണി നേരിടുന്ന ഈ കാലത്ത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടേയും സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് രാഹുലിനെ കത്തില്‍ അഭിനന്ദിക്കുന്നു. തിരിച്ചടികള്‍ ചരിത്രത്തില്‍ സ്വാഭാവികമാണ്. ഈ പരീക്ഷണ ഘട്ടം കടന്ന് പോകുമെന്നും സത്യവും നീതിയും തന്നെ നിലനില്‍ക്കുമെന്നും ശിഹാബ് തങ്ങള്‍ പറയുന്നു.

പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!

ഗാന്ധി കുടുംബം രാജ്യത്തിന് ചെയ്ത ത്യാഗങ്ങളേയും കത്തില്‍ സ്മരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്നും കത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുലിനെ ഈ നാടിന് ആവശ്യമുണ്ട്. രവീന്ദ്ര നാഥ് ടാഗോര്‍ സ്വപ്‌നം കണ്ടത് പോലെ, ഭയമില്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനാകുന്ന ഇന്ത്യയെ പടുത്തുയര്‍ത്താന്‍ രാഹുലിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

English summary
Sayyid Hyder Ali Shihab Thangal writes open letter to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X