കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ

Google Oneindia Malayalam News

തിരുവനന്തപുരം; ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്ക് ഇതുവരെ താമര വിരിയിക്കാൻ കഴിഞ്ഞത്. ആന്ധ്രപ്രദേശ്,തെലങ്കാന,തമിഴ്നാട്,കേരളം എന്നീ സംസ്ഥാനങ്ങളാണ് ഇനി ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ ബിജെപിയുടെ നീക്കങ്ങൾ ഏറെ കുറെ ഫലം കാണുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന രജനീകാന്തിനെ കൂടി ഒപ്പം ചേർത്ത് നിർത്താനായാൽ തമിഴ്നാടെന്ന ബിജെപി സ്വപ്നം യാഥാർത്ഥ്യമാകും.

പാർട്ടിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ച് ഹൈദരാബാദിലും അപ്രതീക്ഷിത മുന്നേറ്റമാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയിരിക്കുന്നത്. തെലങ്കാന പിടിക്കാനുള്ള ചവിട്ട് പടിയായാണ് ബിജെപി മുനിസിപ്പൽ തിരഞ്ഞെടുപ്പിനെ കാണുന്നത്.

വെറും 1 സീറ്റ്

വെറും 1 സീറ്റ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തെലങ്കാനയിൽ ലഭിച്ചത് 1 സീറ്റായിരുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിആർഎസിനെ ഞെട്ടിച്ച് കൊണ്ട് നാല് സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്.ഇതോടെ ഗ്രാഫുയർന്ന ബിജെപി സംസ്ഥാനം പിടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി.

ദുബ്ബക്കിലെ വിജയം

ദുബ്ബക്കിലെ വിജയം

ടിആർഎസ് ശക്തി കേന്ദ്രമായ ദുബ്ബക്കിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തോട് കൂടി സംസ്ഥാനത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാകുമെന്ന ബിജെപി പ്രതീക്ഷ ഇരട്ടിച്ചു. ഇതോടെ പൊതുതിരഞ്ഞെടുപ്പിന് സമാനമായ പ്രചരണമായിരുന്നു ബിജെപി സംസ്ഥാനത്ത് കാഴ്ചവെച്ചത്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ ദേശീയ നേതാക്കളെയെല്ലാം ഇറക്കി കൊണ്ടുള്ള പ്രചരണമായിരുന്നു പാർട്ടി കാഴ്ച വെച്ചത്.

 പാഴായില്ലെന്ന്

പാഴായില്ലെന്ന്

ഈ നീക്കങ്ങളൊന്നും പാഴായില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.വോട്ടെണ്ണൽ പുരോഗമിക്കവേ വൻ കുതിപ്പാണ് ബിജെപി നടത്തുന്നത്. ആകെയുള്ള 150 സീറ്റിൽ 75 ന് മുകളിൽ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം ഭരണകക്ഷിയായ ടിആർഎസ് 36 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതോടെ മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിയുടേ കൈകളിലേക്കെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.

കേരളത്തിലും ആവർത്തിക്കും

കേരളത്തിലും ആവർത്തിക്കും

അതതേസമയം ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കുമെന്ന് പറയുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.പോസ്റ്റ് വായിക്കാം-
ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്.

പേപ്പർ ബാലറ്റിൽ

പേപ്പർ ബാലറ്റിൽ

150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

Recommended Video

cmsvideo
മുംബൈയിൽ തോറ്റ് തുന്നംപാടി BJP | Oneindia Malayalam
ഹിന്ദു ജനസംഖ്യ

ഹിന്ദു ജനസംഖ്യ

ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം ).അതായത് ... കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ ഞെട്ടിച്ച് ബിജെപി.. വൻ മുന്നേറ്റംഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ ഞെട്ടിച്ച് ബിജെപി.. വൻ മുന്നേറ്റം

English summary
Greater Hyderabad Municipal Corporation election; BJP trend will repeat in kerala also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X