Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമർ ലുലുവിന് പോലീസിന്റെ നോട്ടീസ്; പരാതിയിൽ വിശദീകരണം വേണം, സംഭവം ഇങ്ങനെ...

Recommended Video

cmsvideo
    ഒരു അഡാറ് ലവ് സംവിധായകന് പോലീസ് നോട്ടീസ് | Oneindia Malayalam

    കൊച്ചി: ഒരു അഡാറ് ലവ് സിനിമയുടെ സംവിധായകന് പോലീസ് നോട്ടീസ്. ഹൈദരാബാദ് പോലീസാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ 'മാണിക്യ മലരെ' എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ഹൈദരാബാദിലെ ചില യുവാക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയിലുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് സംവിധായകൻ ഒമർ ലുലിവിന് ഹൈദരാബാദ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

    പതിനഞ്ച് ദിവസത്തിനകം ആരോപണങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പോലീസ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ഒരു കൂട്ടം യുവാക്കൾ പരാതി നൽകിയത്. ഇതേ തുടർന്ന് ഒമർ ലുലുവിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് വിവാദ ഗാനം പിൻവലിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നെങ്കിലും പ്രേക്ഷക പിന്തുണ കണക്കിലെടുത്ത് ഗാനം പിൻവലിച്ചിരുന്നില്ല.

    നിയമപരമായി നേരിടും

    നിയമപരമായി നേരിടും

    അതേസമയം വിവാദങ്ങൾ വേദനിപ്പിക്കുന്നു. ഗാനത്തിൽ പ്രവാചക നിന്ദയില്ലെന് വാദവുമായി ഒരു അഡാറ് ലവിന്റെ സംവിധായകൻ‌ ഒമർ ലുലു രംഗത്ത് വന്നിരുന്നു . കേസ് നിയമപരമായി നേരിടും. ഇത്​ ഒരു പഴയ പ്രണയഗാനമാണ്​. എല്ലാ സമുദായങ്ങളും ഈ പാട്ട് പാടിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    ഗാനം മതവികാരം വ്രണപ്പെടുത്തുന്നു

    ഗാനം മതവികാരം വ്രണപ്പെടുത്തുന്നു

    ‘മാണിക്യ മലരായ പൂവി' എന്ന പാട്ട്​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാൻ എന് വ്യക്തിയാണ് ഗാനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. പാട്ട് പടിക്കാൻ ശ്രമിച്ച തർജ്ജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയ രംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും അദ്ദേഹം പരഞ്ഞു.

    നിരാശരാക്കുന്ന തീരുമാനം

    നിരാശരാക്കുന്ന തീരുമാനം

    അതേസമയം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് ഒരു അഡാർ ലവിലെ നായികയുടെ പുതിയ തീരുമാനം. ഒറ്റ കണ്ണിറുക്കലിലൂടെ ഒറ്റ രാത്രി കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാരിയര്‍ എന്ന തൃശ്ശൂര്‍ക്കാരി പെണ്‍കുട്ടി. എന്നാൽ അടുത്ത ആഗസ്ത് വരെ മറ്റ് സിനിമകൾകളിലൊന്നും അഭിനയിക്കില്ലെന്നാണ് പ്രിയ വാര്യരുടെ തീരുമാനം.

    പ്രിയയെ തേടി വരുന്നത് നിരവധി ഓഫറുകൾ

    പ്രിയയെ തേടി വരുന്നത് നിരവധി ഓഫറുകൾ

    ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ നിരവധി ഓഫറുകളാണ് പ്രിയയെ തേടി വന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് പ്രിയ തന്റെ തീരുമാനം അറിയിച്ചത്. ഒപ്പം തന്നപ്പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+