ഹൈദരാബാദ് പോലീസിനെ വാളയാറിലേക്ക് വിടുമോയെന്ന് ചിലര്‍; നടപടി തെറ്റെന്ന് മറുവാദം-പ്രതികരണങ്ങള്‍
ഹൈദരാബാദില്‍ യുവഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വൈകാരികമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പോലീസ് നടപടിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.
ഒരു പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ അര്‍ഹിച്ച ശിക്ഷ തന്നെയാണ് പോലീസ് നടപ്പാക്കിയതെന്നും ഈ നടപടി ഒരു മുന്നറിയിപ്പായി മാറുമെന്നുമാണ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. വാളയാര്‍ കേസ് ഹൈദരാബാദ് പോലീസിനെ ഏല്പ്പിക്കുമോയെന്നാണ് അതിവൈകാരികതയുള്ള ചിലരുടെ ചോദ്യം.

പോലീസ് നടപടിയെ പിന്തുണച്ചുകൊണ്ട് സിനിമാ മേഖലയില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്, അല്ലു അര്ജ്ജുന് തുടങ്ങിയവരാണ് പോലീസ് നടപടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നും രംഗത്ത് എത്തിയ പ്രമുഖര്‍. justice served(നീതി ലഭിച്ചു). എന്നാണ് ടോവിനോ താമസും അല്ലു അര്‍ജ്ജുനും ഫെയ്സ്ബുക്കില്‍ കുറിച്ചത്.
അതേസമയം തന്നെ, പോലീസ് നടപടിക്കെതിരെ വിമര്‍ശനവും ശക്തമാണ്. പ്രതികള്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെങ്കിലും അത് നടപ്പാക്കേണ്ട് പോലീസ് അല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏത് അര്‍ത്ഥത്തില്‍ നോക്കുമ്പോഴും ഇത് നിയമവാഴ്ച്ചയുടെ പരാജയമാണെന്നും പോലീസ് നടപടിക്ക് എതിരെ രംഗത്ത് എത്തിയവര്‍ വ്യക്തമാക്കുന്നു.
പ്രതികളെന്ന് കരുതുന്നവരെ വെടിവെച്ചു കൊല്ലലല്ല പോലീസിന്റെ പണി. അവര്‍ ചെയ്ത കുറ്റം തെളിയിച്ച് കോടതിയില്‍ നിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് നിയമപാലകരുടെ ചുമതല. അതിനായി വളരെ അധ്വാനം ചെയ്യേണ്ടി വരും. ഇതിനായാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ പോലീസിന് ശബളം നല്‍കുന്നത്. കുറ്റവാളികളെന്ന് കരുതുന്നവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെങ്കില്‍ അതിന് പോലീസിന്റെ ആവശ്യമില്ലെന്നും വലിയൊരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications