കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് പോലീസിനെ വാളയാറിലേക്ക് വിടുമോയെന്ന് ചിലര്‍; നടപടി തെറ്റെന്ന് മറുവാദം-പ്രതികരണങ്ങള്‍

  • By Desk
Google Oneindia Malayalam News

ഹൈദരാബാദില്‍ യുവഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വൈകാരികമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പോലീസ് നടപടിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.

ഒരു പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ അര്‍ഹിച്ച ശിക്ഷ തന്നെയാണ് പോലീസ് നടപ്പാക്കിയതെന്നും ഈ നടപടി ഒരു മുന്നറിയിപ്പായി മാറുമെന്നുമാണ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. വാളയാര്‍ കേസ് ഹൈദരാബാദ് പോലീസിനെ ഏല്‍പ്പിക്കുമോയെന്നാണ് അതിവൈകാരികതയുള്ള ചിലരുടെ ചോദ്യം.

ss

പോലീസ് നടപടിയെ പിന്തുണച്ചുകൊണ്ട് സിനിമാ മേഖലയില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയവരാണ് പോലീസ് നടപടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നും രംഗത്ത് എത്തിയ പ്രമുഖര്‍. justice served(നീതി ലഭിച്ചു). എന്നാണ് ടോവിനോ താമസും അല്ലു അര്‍ജ്ജുനും ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അതേസമയം തന്നെ, പോലീസ് നടപടിക്കെതിരെ വിമര്‍ശനവും ശക്തമാണ്. പ്രതികള്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെങ്കിലും അത് നടപ്പാക്കേണ്ട് പോലീസ് അല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏത് അര്‍ത്ഥത്തില്‍ നോക്കുമ്പോഴും ഇത് നിയമവാഴ്ച്ചയുടെ പരാജയമാണെന്നും പോലീസ് നടപടിക്ക് എതിരെ രംഗത്ത് എത്തിയവര്‍ വ്യക്തമാക്കുന്നു.

പ്രതികളെന്ന് കരുതുന്നവരെ വെടിവെച്ചു കൊല്ലലല്ല പോലീസിന്‍റെ പണി. അവര്‍ ചെയ്ത കുറ്റം തെളിയിച്ച് കോടതിയില്‍ നിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് നിയമപാലകരുടെ ചുമതല. അതിനായി വളരെ അധ്വാനം ചെയ്യേണ്ടി വരും. ഇതിനായാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ പോലീസിന് ശബളം നല്‍കുന്നത്. കുറ്റവാളികളെന്ന് കരുതുന്നവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെങ്കില്‍ അതിന് പോലീസിന്‍റെ ആവശ്യമില്ലെന്നും വലിയൊരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു.

English summary
hyderabad rape case accused encounter: social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X