കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട ജല വൈദ്യുതി പദ്ധതി സാധ്യത പ്രയോജനപ്പെടുത്തും: എംഎം മണി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കേരളത്തില്‍ വലിയ പദ്ധതികള്‍ക്ക് സാധ്യത കുറവായതിനാല്‍ ചെറുകിട പദ്ധതികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലായി 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമവായം ഉണ്ടായാല്‍ അതിരപ്പള്ളി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കണം എന്നാണ് അഭിപ്രായം എന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍മാണത്തിലിരിക്കുന്ന എല്ലാ പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിന് ഉള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകിരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 30 ശമാനം വൈദ്യുതി മാത്രമാണ് ഉള്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ചെറുകിട പദ്ധതികള്‍ ഉള്‍പ്പെടെ മറ്റ് ഊര്‍ജ സാധ്യതകള്‍ പ്രേയോജനപ്പെടുത്തും. സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത പരമാവധി വിനിയോഗിക്കും.

minister

1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുയാണ ലക്ഷ്യം. സര്‍ക്കാര്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, കൃഷിയോഗ്യമല്ലാത്ത ഭൂമി എന്നിവിടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും.മുരിക്കാശേരിയില്‍ നടന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.നിലവില്‍ ഇടുക്കി ജില്ലയുടെ ഭൂപ്രകൃതിക്കനുസരിച്ച് മികച്ച രീതിയില്‍ വൈദ്യുതി ഉത്പാദനം നടത്തുന്ന പദ്ധതികളെ പരമാവധി പ്രയോജന പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുമ്പ് കല്ലാര്‍, വെള്ളത്തൂവല്‍ തുടങ്ങി പ്രദേശങ്ങളില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള വൈദ്യുതി നിലയങ്ങള്‍ വിജയകരമായിരുന്നു എന്നും മന്ത്രി എം എം മണി പറഞ്ഞു.

English summary
Hydroelectric power project will be utilized: MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X