'വലിയ ഭക്തിയുള്ള ആളാണ് ഞാൻ, വിശ്വാസിയാണ്, ദേശീയവാദിയും'; വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: താൻ ദേശീയവാദി തന്നെയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു നാഷ്ണലിസ്റ്റ് ഐഡിയോളജി എനിക്കുണ്ട്. അത് മാറ്റിവെയ്ക്കാൻ പറ്റില്ല. അതൊരു പൊളിററിക്കൽ സ്റ്റേറ്റ്മെന്റാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

രാഷ്ട്രീയ നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല
'ഞാൻ എന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ രാജ്യത്തോടുള്ള ഇഷ്ടം , ആത്മാർത്ഥ എന്നതിനെ കുറിച്ചാണ് തുറന്ന് സംസാരിച്ചിട്ടുള്ളത്. ഒരു നാഷ്ണലിസ്റ്റ് ഐഡിയോളജി എനിക്കുണ്ട്. അത് മാറ്റിവെയ്ക്കാൻ പറ്റില്ല. അതൊരു പൊളിററിക്കൽ സ്റ്റേറ്റ്മെന്റാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏത് വ്യക്തിയായാലും രാജ്യത്തോട് സ്നേഹം ഉണ്ടായിരിക്കണമെന്നതാണ് എന്റെ വിശ്വാസം. ഇന്ത്യ-പാക് മാച്ച് വരുമ്പോൾ വരുന്ന സംഭവം മാത്രമല്ല ദേശീയത.

ദേശീയതയും രാഷ്ട്രബോധവുമൊക്കെ
ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതീയും മതവുമൊക്കെ വെച്ച് നിർണയിക്കുന്ന പ്രവണതയെ ഒന്നും ഞാൻ അനുകൂലിക്കുന്നില്ല. ജാതിമതഭേദ ഭാവങ്ങളോടൊന്നും ഞാൻ ഒരിക്കലും കൂട്ടുനിന്നിട്ടില്ല. അത് ശരിയുമല്ല. അങ്ങനെയൊരു നിലപാട് ഞാൻ എന്റെ സിനിമകളിലൂടെയോ അല്ലാതെയോ ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ചിന്തിക്കാറുള്ളത് ഞാൻ എന്ത് പറഞ്ഞിട്ടാണ് ആളുകൾ വിമർശിക്കുന്നതെന്ന്.

ചിലർ പ്രതീക്ഷിക്കുന്നത് പോലെ ഞാൻ പെരുമാറിയിട്ടോ പ്രവർത്തിച്ചിട്ടോ ഉണ്ടാകില്ല, എനിക്ക് എ്ന്റേതായ ശരിയും തെറ്റുമൊക്കെ ഉണ്ടല്ലോ. രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യമായി പ്രചരണം നടത്തിയ നിരവധി സിനിമാ താരങ്ങൾ ഇല്ലേ? അവരോടൊന്നും ഒരു ചോദ്യവുമല്ല. ജീവിതത്തിൽ ചില കാര്യങ്ങൾ തിരുത്തണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദേഷ്യം കുറക്കുന്നത് നന്നായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എടുത്ത് ചാട്ടം കൂടതുലുണ്ടായിരുന്നു. അത് മാറ്റിയിട്ടുണ്ട്.

മാറ്റം വരുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല
ജീവിതത്തിൽ ഭയങ്കരമായ മാറ്റം വരുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. കാരണം പലർക്കും എന്നെ കുറിച്ച് പല അഭിപ്രായങ്ങളും കാണും. എന്റെ തെറ്റും ശരിയും എന്താണെന്ന് മനസിലാക്കാനുള്ള ബോധം എനിക്കും ഉണ്ട്. എൻറെ ജോലി എന്നത് സിനിമ നന്നാകണം, നല്ല നടനാകണം എന്നൊക്കെയാണ്. എനിക്ക് ക്ഷമ ചോദിക്കാൻ യാതൊരു മടിയില്ല. കൊവിഡ് കാലം എന്നിൽ ഭയങ്കര മാറ്റം ഉണ്ടാക്കിയിരുന്നു.

ഭക്തിയുള്ള ഒരാളാണ് ഞാൻ.
വലിയ ഭക്തിയുള്ള ഒരാളാണ് ഞാൻ. ഇന്നത്തെ കാലത്ത് ഭക്തിയെ കുറിച്ച് സംസാരിക്കുന്നത് എത്രത്തോളം സെന്സിബിൾ ആണെന്ന് അറിയില്ല. എന്നാൽ നമ്മുക്ക് ചുറ്റും ഒരു സ്പെഷ്യൽ എനർജിയുണ്ടെന്നാണ് വിശ്വസിക്കുന്നത്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നയാളല്ല ഞാൻ. ഞാൻ ക്ഷേത്രത്തിൽ പോകുന്നൊരാളാണ്. എനിക്ക് ഭയങ്കര വിശ്വാസമുണ്ട്. വിശ്വാസമുണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ട്രോളുകൾ കേൾക്കേണ്ടി വരും. എന്നാൽ അതൊന്നും താൻ മൈന്റ് ചെയ്യുന്നില്ല', ഉണ്ണി മുകുന്ദൻ പറഞ്ഞു.












Click it and Unblock the Notifications