കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ തൊട്ടുകൂടായ്മുടെ ഇരയെന്ന് മോഡി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: താന്‍ തൊട്ടുകൂടായ്മയുടെ ഇരയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി പറഞ്ഞു. കൊച്ചിയില്‍ പുലയ മഹാസഭയുടെ കായല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ടീസില്‍ തന്റെ പേര് കണ്ടാല്‍ പോലും പലരും വേദി പങ്കിടാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ പേര് പരാമര്‍ശിച്ചാണ് മോഡി ഇക്കാര്യം പറഞ്ഞത്. നോട്ടീസില്‍ പേരുണ്ടായിരുന്നെങ്കിലും മേയര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

Mod_kochi

ആറ് പതിറ്റാണ്ട് രാജ്യത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തിയവര്‍ വിഷവിത്ത് വിതക്കുകയായിരുന്നുവെന്ന് മോഡി ആരോപിച്ചു. ഇക്കാലമത്രയും ഉണ്ടാക്കിയ രാജ്യ നേട്ടങ്ങള്‍ ഒരു കുടുംബത്തിന്റേതാണെന്നാണ് ചിലര്‍ പറയുന്നത്- കോണ്‍ഗ്രസിനെ പരിഹസിച്ച് മോഡി പറഞ്ഞു.

എന്റേത് വലിയ കുടുംബമാണ്. നിങ്ങള്‍ വിചാരിച്ചാല്‍ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പലതും ചെയ്യാന്‍ കഴിയും. ദളിതരും ആദിവാസികളും പീഡിതരും എല്ലാം ഉള്‍പ്പെട്ടതാണ് എന്റെ കുടുംബം- മോഡി പറഞ്ഞു.താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍റെ സര്‍ക്കാരില്‍ പിന്നാക്കക്കാര്‍ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നും മോഡി പറഞ്ഞു. അടുത്ത പത്ത് വര്‍ഷങ്ങള്‍ ദില്ലിയില്‍ പിന്നാക്കക്കാരുടെ ഭരണമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ 100 ദിവസത്തിനകം ഭരണമാറ്റമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. നീതി എന്നത് ജന്മാവകാശമാണ്. അതിനായി ഇനി ഇരക്കാന്‍ നേരമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. കേരളം തനിക്ക് തന്ന സ്‌നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. താന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പും നരേന്ദ്ര മോഡി മലയളത്തില്‍ തന്നെ നല്‍കി.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. അഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യ പ്രഭാഷണം നടത്തി.

English summary
BJP Prime Ministerial Candidate Narendra Modi said that he is a victim of untouchability. He mentioned the name of Kochi Mayor, who hesitated to share the stage with Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X