കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും ഒരു ഫെമിനിസ്റ്റ്; ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അര്‍ഥം അറിയാത്തവര്‍- രചന നാരായണന്‍ കുട്ടി

Google Oneindia Malayalam News

കൊച്ചി: സ്വന്തമായി അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ വേഗം ഫെമിനിച്ചികളായി മുദ്ര കുത്തപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇതിലെ അനൗചിത്യം ചോദ്യം ചെയ്യുകയാണ് നടി രചന നാരായണന്‍കുട്ടി. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവരാണ് ഈ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നടി പറയുന്നു. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. ഞാനും ഫെമിനിസ്റ്റാണ്. എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അത് തുറന്നുപറയുമ്പോള്‍ ഫെമിനിച്ചിയായി മുദ്ര കുത്തപ്പെടുകയാണെന്നും രചന കേരള കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

r

ഓരോ കുടുംബത്തിലും ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെണ്‍കുട്ടികള്‍ക്കും കൊടുത്താല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന് രചന നാരായണന്‍കുട്ടി പറയുന്നു. പുരുഷന്‍മാര്‍ രാത്രി വൈകി വീട്ടിലെത്തിയാലും ആര്‍ക്കും പ്രശ്‌നമില്ല. അതേസമയം, സ്ത്രീ അല്‍പ്പം വൈകിയാല്‍ വീട്ടുകാര്‍ക്ക് ആധിയായി മാറുന്നു എന്നും നടി വിശദീകരിക്കുന്നു. വീട്ടുകാര്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാമെന്നും വീട്ടുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും രചന കൂട്ടിചേര്‍ത്തു.

ബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയംബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയം

പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റുകയാണ് വേണ്ടത്. തനിക്ക് 37 വയസായി. അല്‍പ്പം വൈകിയാല്‍ വീട്ടില്‍ ഇപ്പോഴും അമ്മ ടെന്‍ഷനാകുമെന്നും നടി പറയുന്നു. സമത്വമാണ് വേണ്ടത്. ചേട്ടന്റെ മകള്‍ വളര്‍ന്നുവരുന്നു. അവളോട് ഒന്നും അരുത് എന്ന് പറഞ്ഞല്ല വളര്‍ത്തുന്നത്. ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. ഞാന്‍ ചെറുപ്പത്തില്‍ അനുഭവിച്ചതൊന്നും അവളെ കൊണ്ട് അനുഭവിക്കാന്‍ സമ്മതിക്കില്ല. സ്ത്രീകള്‍ എല്ലാ മേഖലിയലും മുന്‍നിരയിലേക്ക് വരുന്നത് പ്രതീക്ഷയാണെന്നും രചന നാരായണന്‍കുട്ടി പറയുന്നു.

Recommended Video

cmsvideo
'We Feminists Have No Husbands, only chosen partners'; Rima kallingal's reply

രജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറുംരജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറും

English summary
I am also a Feminist; Gender equality is needed- Says Actress Rachana Narayanankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X