കര്‍ഷകര്‍ക്കൊപ്പമെന്ന് സുപ്രിം കോടതി നാലംഗ സമിതി അംഗം ഭൂപീന്ദര്‍ സിങ് മാന്‍
തിരുവനന്തപുരം: ഒരു കര്‍ഷകനെന്നെ നിലയിലും രാജ്യത്തെ കര്‍ഷക സംഘടനയുടെ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും അനുകൂലമായ തീരുമാനം മാത്രമേ താന്‍ എടുക്കൂവെന്ന് കര്‍ഷിക നിയമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതി അഗം ഭുപീന്ദര്‍ സിങ് മാന്‍. ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ പ്രസിഡന്റും മുന്‍ രാജ്യ സഭാ എംപിയുമാണ് ബുപീന്ദര്‍ സിങ് മാന്‍.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക ബില്ലുകളെപ്പറ്റി പഠിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീ കോടതി നിയോഗിച്ച കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിന് കോടതിയോട് നന്ദി അറിയിക്കുന്നു. ഒരു കര്‍ഷകനെന്ന നിലയിലും ദേശീയ നേതാവെന്ന നിലയിലും കര്‍ഷകരുടേയും പൊതുജനങ്ങളുടേയും വികാരം മനസിലാക്കാന്‍ എനിക്ക് കഴിയും. എന്റെ ഏത് സ്ഥാനവും നഷ്ടപ്പെട്ടാലും പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. ഞാന്‍ എപ്പോഴും കര്‍ഷകര്‍രോടൊപ്പവും പഞ്ചാബിനോടൊപ്പവുമാണ്. ഭുപീന്ദര്‍ സിങ് തന്റെ പ്രസ്‌താവനയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് താല്‍കാലികമായി സ്റ്റേ ചെയ്‌ത സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ഭുപീന്ദര്‍ സിംഗ് മാന് പുറമേ അശോക് ഗുലാത്തി, അനില്‍ ധന്‍വാത്,ഡോ. പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് മറ്റ് അംഗങ്ങള്‍. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് സുപ്രീം കോടതി നാലംഗ സമിതിയെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം.
കര്‍ഷക നേതാവെന്ന നിലയില്‍ 50 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള നേതാവാണ് ഭുപീന്ദര്‍ സിംഗ് മാന്‍. കര്‍ഷക സൗഹൃദ സംഘടനയുടെ സ്ഥാപക അംഗകൂടിയായ ഭുപീന്ദര്‍ ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ച ആളാണ്.പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. മിനിമം തങ്ങുവില ഇല്ലാതാക്കുകയും കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകളുടെ കയ്യിലായി മാറുകയും ചെയ്യുന്നതാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ എന്നാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആരോപണം. എന്നാല്‍ പുതിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കൊടുക്കുന്നതാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?