ഞാന്‍ വേട്ടയാടപ്പെടുകയാണ്; എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി: പ്രതികരണവുമായി ബാല
സോഷ്യല്‍ മീഡിയയിയെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ അര്‍ധരാത്രി ബാലയുടെ മുന്‍ പങ്കാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ എലിസബത്തിന്റെ വീഡിയോ പുറത്തുവന്നത്. പിജി വിദ്യാര്‍ഥിനിയായിരിക്കുന്ന അഹമ്മദാബാദിലെ ബിജെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോയാണ് എലിസബത്ത് പങ്കിട്ടത്. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് വീഡിയോയില്‍ എലിസബത്ത് പറയുന്നില്ലെങ്കിലും അവിവേകം കാണിച്ചോ എന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് എലിസബത്തിന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്നത്.
എലിസബത്ത് അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാലയെ വിവാഹം കഴിച്ചത് മുതല്‍ കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് താന്‍ നേരിട്ടുള്ളതെന്ന് ഇതിനു മുമ്പ് പല വീഡിയോകളിലും എലിസബത്ത് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് എലിസബത്ത് പരാതിപ്പെടുന്നുണ്ട്. താന്‍ മരിച്ചാല്‍ പൂര്‍ണ ഉത്തരവാദി ബാലയും കുടുംബവും ആയിരിക്കുമെന്നും എലിസബത്ത് പറയുന്നു. ഇരുവരും തമ്മിലുള്ള കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, ബാലയാകട്ടെ കോകില എന്ന യുവതിയെ വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി ബാല രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസിനോടായിരുന്നു ബാലയുടെ പ്രതികരണം. തനിക്കും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കണം. താന്‍ വേട്ടയാടപ്പെടുകയാണ്. ആരോപണത്തില്‍ കഴമ്പില്ലെന്നും ബാല പറഞ്ഞു.
ബാലയുടെ വാക്കുകള്‍: എന്റെ ഭാര്യ കോകിലയുമായി വളരെ നല്ല ജീവിതമാണ് ഞങ്ങള്‍ ഇപ്പോള്‍ നയിക്കുന്നത്. സന്തോഷം മാത്രമേയുള്ളൂ. ഒരു ദിവസം പോലും ഞങ്ങള്‍ വഴക്കിട്ടിട്ടില്ല. വഴക്ക് എന്ന കാര്യമേ ഞങ്ങള്‍ക്കറിയില്ല. ജീവിതത്തില്‍ സന്തോഷമായി മുന്നോട്ടു പോവുകയാണ്. അങ്ങനുള്ളപ്പോള്‍ ഞാനെന്തിനാണ് അങ്ങോട്ട് പോയി ഉപദ്രവിക്കുന്നത്. ഞാന്‍ എന്നെ ന്യായീകരിക്കുകയല്ല.
ഞാനും അവരും സംസാരിക്കാന്‍ പാടില്ല എന്ന് കോടതി ഉത്തരവില്‍ ഉണ്ട്. അവര്‍ എന്റെ ശത്രുവല്ല. ഞാന്‍ അവരെ നേരിട്ട് കണ്ടിട്ടില്ല. ഫോണില്‍ വിളിച്ചിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. ഞാനിട്ട ലാസ്റ്റ് വീഡിയോയില്‍ പോലും കോകിലയും ഞാനും പട്ടിക്കുട്ടികളുടെ കൂടെ ജോളിയായി ഇരിക്കുന്നതാണ്. അതിനിടയില്‍ എന്തിനാണ് ഞാന്‍ ഉപദ്രവിക്കുന്നത്. എനിക്ക് മനസിലാവുന്നില്ല.
ഒരു കാര്യം ഞാന്‍ വളരെ ക്ലിയര്‍ ആയി പറയാം. ഇത് പണത്തിനു വേണ്ടിയുള്ള ഒരു മാസ് അറ്റാക്കാണ്. ഞാനെന്റെ വീട്ടില്‍, എന്റെ ബെഡ്റൂമില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ മാത്രമേ എനിക്ക് പറയാന്‍ പറ്റൂ. ഞങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടപെട്ട്, അവരെ ഭീഷണിപ്പെടുത്തി സന്തോഷം നേടേണ്ട കാര്യമില്ല. അങ്ങനത്തെ ആളുകളല്ല ഞങ്ങള്‍.
എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി. ഒരുപാട് നഷ്ടപ്പെട്ട ഒരു മനുഷ്യനാണ് ഞാന്‍. കോടതിയില്‍ കേസുണ്ട്. കള്ളക്കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്തിനാണ് എന്റെ ഫാമിലിയെ ബുദ്ധിമുട്ടിക്കുന്നത്. കുറെ പേര് വന്ന് എനിക്ക് അത്ര സ്വത്തുണ്ട് എനിക്ക് എത്ര കോടികള്‍ ഉണ്ട് എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. ഞാന്‍ പീഡിപ്പിക്കപ്പെടുകയാണ്. എന്റെ ഫാമിലിയും പീഡിപ്പിക്കപ്പെടുകയാണെന്നും ബാല ആരോപിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications