വരത്തനായതിനാലാണ് തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് ശശി തരൂര്‍
ദില്ലി: താന്‍ പുറത്ത് നിന്നുള്ള ആളായതിനാലാണ് കേരളത്തിലെ സഹപ്രവര്‍ത്തകര്‍ തന്നെ ആക്രമിയ്ക്കുന്നതെന്ന് ശശി തരൂര്‍ എംപി. പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരതിനെ അനുകൂലിച്ച് തരൂര്‍ നടത്തിയ പരമാര്‍ശങ്ങളാണ് അദ്ദേഹത്തിനെതിരെ പടയൊരുക്കം നടത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
രാഷ്ട്രീയത്തില്‍ തന്നെ ഒരു വിദേശിയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. സങ്കീര്‍ണമായ പല ആശയങ്ങളും എന്താണെന്ന് പോലും മനസിലാക്കാന്‍ നില്‍ക്കാതെയാണ് പലരും പ്രതികരിയ്ക്കുന്നതെന്നും ശശി തരൂര്‍ പറയുന്നു.

താന്‍ പറയുന്നത് അതേ അര്‍ത്ഥത്തില്‍ പലരും മനസിലാക്കുന്നില്ലെന്നും ഇതാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്നും തരൂര്‍ പറയുന്നു. താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നും താന്‍ പിന്തുണച്ചത് ബിജെപിയെ അല്ലെന്നും തരൂര്‍ പറയുന്നു.
വൃത്തിയെന്നത് ഗാന്ധിജി മുന്നോട്ട് വച്ച ആശയമായിരുന്നു, വൃത്തി എന്നാല്‍ ഒരു വ്യക്തിയുടെ ശാരീരിക ശുചിത്വം മാത്രമല്ല. ഓരോ മനുഷ്യന്റെയും മനസിന്റെയും ഹൃദയത്തിന്റെയും ശുദ്ധീകരണമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications