രാജ്യം നമ്മുടെ ഗുരുക്കന്മാരുടെ പാത പിന്തുടരുന്നതിൽ ഞാന്‍ വലിയ സന്തോഷവാന്‍: നരേന്ദ്ര മോദി
ദില്ലി: രാജ്യം നമ്മുടെ ഗുരുക്കന്മാരുടെ പാത പിന്തുടരുന്നതിൽ ഞാന്‍ വലിയ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബിന്റെ (ജയന്തി) ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു തേജ് ബഹാദൂർ ജനിച്ചപ്പോൾ തന്നെ ഈ കുട്ടി പാർശ്വവത്കരിക്കപ്പെട്ടവരുടെ ദുഃഖം ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള ഗുരുദ്വാര ശിഷ് ഗഞ്ച് സാഹിബ് ഗുരു തേജ് ബഹാദൂറിന്റെ ത്യാഗത്തിന്റെ പ്രതീകമാണ്. ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മദിനത്തിന്റെ മഹത്തായ ആഘോഷത്തിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം ഗുരുവിന്റെ സ്മരണാർത്ഥം പുറത്തിറക്കിയ നാണയത്തിന്റെയും തപാൽ സ്റ്റാമ്പിന്റെയും പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. ചെങ്കോട്ടയിൽ സൂര്യാസ്തമനത്തിന് ശേഷം ഒരുപ്രധാനമന്ത്രി നടത്തുന്ന ആദ്യപ്രസംഗം കൂടിയായിരുന്നു ഇന്നത്തേത്. ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച പരിപാടി ചെങ്കോട്ടയിലെ പുല്‍ത്തകിടിയിലാണ് നടന്നത് .

രാജ്യത്തെ 11 മുഖ്യമന്ത്രിമാരും പ്രമുഖ സിഖ് നേതാക്കളും പങ്കെടുത്ത ആഘോഷ പരിപാടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു ബുധനാഴ്ച തുടക്കമിട്ടത്. അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 400 സിഖ് ജാതേദാർമാരുടെ കുടുംബങ്ങളെയും ക്ഷണിച്ചിരുന്നു
ആഘോഷ പരിപാടികളുടെ ഭാഗമായി ഗുരു തേജ് ബഹാദൂറിന്റെ ജീവിതം ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സിക്ക് ആയോധന കലയായ 'ഗട്ക'യും സംഘടിപ്പിച്ചു. 1675ൽ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട വ്യക്തിയാണ് ഗുരുതേജ് ബഹാദൂർ. മുഗള്‍ഭരണകാല കേന്ദ്രമായ ചെങ്കോട്ടയില്‍ അദ്ദേഹത്തിന്റെ ജയന്തി സംഘടിക്കുമ്പോള്‍ പ്രധാനമന്ത്രി തന്നെ എത്തിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി വലിയ സുരക്ഷയായിരുന്നു ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയിരുന്നത്. ആയിരത്തിലധികം ദില്ലി പോലീസുകാരും വിവിധ ഏജൻസികളിൽ നിന്നുള്ളവരുമടങ്ങുന്ന ബഹുതല സുരക്ഷാ വലയമാണ് ചെങ്കോട്ടയില്‍ ഒരുക്കിയിരിക്കുന്നത് അധികൃതർ അറിയിച്ചു.
ശനിയാഴ്ച നഗരത്തിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒമ്പത് പോലീസുകാർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതിനെത്തുടർന്ന് ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്തുകയും ചരിത്രസ്മാരകത്തിന് സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
-
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ












Click it and Unblock the Notifications