നഞ്ചന്‍കോട് റെയില്‍വെ പാത!!! കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരല്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി!!
ഉന്നത ഉദ്യോഗസ്ഥരുടെയും റെയില്‍വെ പ്രതിനിധികളുടേയും യോഗം വിളിക്കും
ബംഗളൂരൂ: നഞ്ചന്‍കോട് റെയില്‍വെ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരല്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെയും റെയില്‍വെ പ്രതിനിധികളുടേയും യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഞ്ചന്‍കോട് റെയില്‍വെ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു.

പാത കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നത്. ഇതാണണ് കര്‍ണ്ണാടകയുടെ എതിര്‍പ്പെന്നും അതിനാല്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications