ആരോടും പ്രതികാരം ചെയ്യാന്‍ ദിലീപ് ഇല്ല
കൊച്ചി: ഇന്ന് എനിക്കു സംഭവിക്കുന്നത് നാളെ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചേക്കാം. തന്റെ കുടുംബകാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നവരോടു ദിലീപിനു പറയാനുള്ളത് ഈ വാക്കുകളാണ്. തന്റെ കുടുംബകാര്യത്തില്‍ ഇടപെടുന്നവരോടു പ്രതികരിക്കാന്‍ താനില്ലെന്നും ദിലീപ് നയം വ്യക്ത്മാക്കി.
മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന സ്വഭാവം തനിക്കില്ല. തന്നെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളോടുന്നും അനാവശ്യമായി പ്രതികരിക്കാനുമില്ല. എന്നാല്‍ ഇതെല്ലാം കുത്തിപ്പൊക്കി നടക്കുന്നവര്‍ ഓര്‍ക്കുന്നില്ല അത്തരം കാര്യങ്ങള്‍ സ്വന്തം അനുഭവത്തില്‍ വരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍. നാളെ ആര്‍ക്കും വരാവുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ദിലീപ് പറഞ്ഞു.

കുടുംബപരമായ പ്രശ്‌നങ്ങള്‍ തന്റെ സിനിമയെ ബാധക്കാറില്ലെന്നും ദിലീപ് പറഞ്ഞു. കാമറയ്ക്കു മുന്‍പിലെത്തുമ്പോള്‍ ഞാന്‍ ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തെകാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ സിനിമാഹാളിലെത്തുന്നത്. കഥാപാത്രത്തെ നന്നാക്കാനാണ് ഓരോ തവണയും ശ്രമിക്കാറുള്ളത്. അതിനിടയ്ക്കു വ്യ്ക്തിപരമായ കാര്യങ്ങള്‍ പ്രശ്‌നമായി വരാറില്ല.
സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ പോകാറുമില്ല. അതിനൊന്നും സമയവുമില്ല. പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസത്തെ നഷ്ടപ്പെടുത്താന്‍ താന്‍ ഒരുക്കമല്ലെന്നും ദിലീപ് പറഞ്ഞു.












Click it and Unblock the Notifications