'എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല; കലാകാരന് രാഷ്ട്രീയമില്ല'; ജയസൂര്യ
കൊച്ചി: തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്ന് നടൻ ജയസൂര്യ. കലാകാരന്റെ കണ്ണിൽ എല്ലാവരും ഒരുപോലെയാണെന്നും ജയസൂര്യ പറഞ്ഞു. കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു നടൻ.
'എന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്‍പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബി ജെ പിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', ജയസൂര്യ പറഞ്ഞു.

കർഷകരുടെ പണം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൃഷി, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തിൽ വെച്ച് ജയസൂര്യ നടത്തിയ പ്രസംഗം വലിയ വിവാദത്തിനായിരുന്നു വഴിവെച്ചത്. കളമശേരി കാർഷികോത്സവത്തിൽ വെച്ച് കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമർശനം. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നുമായിരുന്നു ജയസൂര്യയുടെ വാക്കുകൾ.
അതേസമയം നടന്റെ പ്രസ്തവാനയ്ക്കെതിരെ കൃഷി മന്ത്രി അടക്കം രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അത് റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
' നടന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണ് ജയസൂര്യ നല്ല അഭിനേതാവാണ്, എന്നാൽ ജനങ്ങളുടെ മുന്നിൽ ജയസൂര്യ അഭിനയിക്കാൻ പാടില്ലായിരുന്നു. കാർഷികോത്സവം പോലൊരു പരിപാടിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു കാര്യം കൊണ്ടുവരുമ്പോൾ അതിൽ അജണ്ടയുണ്ടെന്നാണ് മനസിലാക്കുന്നത്. എന്തുകൊണ്ടാണ് ഒന്നിച്ച് ഇരിക്കുമ്പോൾ പറഞ്ഞ് കൂടായിരുന്നോ എന്ന് ചിന്തിക്കാമെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു', എന്നായിരുന്നു മന്ത്രി പറഞ്ഞത്
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications