മദ്യപാനവും പുകവലിയും ഉപേക്ഷിയ്ക്കുന്നു, സിനിമ വിടില്ല; ഷൈന്‍ ടോം ചാക്കോ
കൊച്ചി: കൊക്കെയ്ന്‍ കേസിന്റെ പേരില്‍ സിനിമയില്‍ നിന്നും പിന്നോട്ടില്ലെന്ന് യുവ നടന് ഷൈന്‍ ടോം ചാക്കോ. തന്നെ സുഹൃത്തുക്കള്‍ ഒറ്റില്ലെന്നും ഷൈന്‍ ടോം പറയുന്നു. ജീവിതത്തില്‍ നിന്ന് പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതായും ഷൈന്‍ ടോം. അറസ്റ്റിലാകുന്നതിന് മുന്‍പ് അഭിനയിച്ചുകൊണ്ടിരുന്ന 'വിശ്വാസം അതല്ലേ' എല്ലാം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ഷൈന്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങിയത്. കൊക്കെയ്ന്‍ കേസില്‍ തന്നെ ആരെങ്കിലും കുടുക്കിയതാണോ എന്ന് അറിയില്ല. തനിയ്ക്ക് ആരോടും ശത്രുതയില്ല. തന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോ എന്നറിയില്ലെന്നും ഷൈന്‍ പറയുന്നു.
ജനവരി 30നാണ് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കേസിലെ ഏഴ് പ്രതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതാണെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു . അഭിനയരംഗത്ത് തുടരാന്‍ തന്നെയാണ് ഷൈന്‍ തീരുമാനിച്ചിരിയ്ക്കുന്നത് .