'കെപിസിസി അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് പ്രവേശിച്ച രമേശ് ചെന്നിത്തലയ്ക്ക് ഇനി കെപിസിസി പ്രസിഡന്റ് സ്ഥാനം വേണ്ട. കെപിസിസി ആധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ചെന്നിത്തല ഹൈക്കമാന്റിനെ അറയിച്ചു.
കെപിസിസി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത ദിവസം ദില്ലിയിലേക്ക് പോകുന്നുണ്ട്. കേരളത്തിലെ പ്രത്യേക സ്ഥിതി കണക്കിലെടുത്തേ ഇക്കാര്യത്തില്‍ ഹൈക്കമാന്റ് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.
നിയമ സഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തിക്ക് കല്‍പ്പിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ പേര്. അങ്ങനെ ജി കാര്‍ത്തികേയനെ കെപിസിസി സ്ഥാനത്തേയ്ക്ക് നീക്കുകയാണെങ്കില്‍ സ്പീക്കറാകാന്‍ ഒരാള്‍ വേണം. ഇപ്പോഴത്തെ ഡെപ്യൂരിട്ടി സ്പീക്കര്‍ എന്‍ ശക്തനാണ് ഈ സ്ഥാനത്തേക്ക് സാധ്യത.
അതേസമയം, കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇത്തവണ മലബാറിന് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications