കല്ലേറിന് ഉത്തരവാദി താന്‍ തന്നെയെന്ന് മുഖ്യന്
തിരുവനന്തപുരം: കണ്ണൂരിലെ കല്ലേറിന്റെ ഉത്തരവാദിത്തം ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. പോലീസിന് വീഴ്ചപറ്റിയെങ്കില്‍ അതിന് കാരണക്കാരന്‍ താനാണെന്നാണ് മുഖ്യന്റെ വിശദീകരണം. ഒരു തരത്തിലും ഉള്ള പോലീസ് നടപടിയും പാടില്ലെന്ന് മുഖ്യന് തന്നെ നിര്‍ദ്ദേശം നല്കിയിരുന്നുവത്രെ.
ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.

സിപിഎമ്മിന്റെ ലക്ഷ്യം കരിക്കൊടികാണിക്കലല്ല എന്ന് തനിക്കറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. മറ്റൊരു കൂത്തുപറമ്പ് ആവര്ത്തിക്കലായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. ഇക്കാര്യം പോലീസ് മുഖ്യമന്ത്രിയെ മുന്‍കൂട്ടിത്തന്നെ അറിയിച്ചിരുന്നുവെന്നും മുഖ്യന് വെളിപ്പെടുത്തുന്നുണ്ട്.
നാല് മാസമായി ഇടത് പക്ഷം സമരം തുടങ്ങിയിട്ട്. പലപ്പോഴും താന്‍ വഴിമാറിപ്പോയതിനെ ഭീരുത്വമായിട്ടും ഒളിച്ചോട്ടമായിട്ടും ഒക്കെയായാണ് ആക്ഷേപിച്ചത്. പക്ഷേ അതെല്ലാം താന്‍ സഹിച്ചു-മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം പരിധിവിട്ടാല്‍ പോലും നടപടി പാടില്ലെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തലശേശിരിയില് നിന്ന് യാത്ര തുടങ്ങുമ്പോഴേ കണ്ണൂരിലെ സ്ഥിതിഗതികള്‍ അറിഞ്ഞിരുന്നു. എഡിജിപിയെ നേരിട്ട് വിളിച്ചാണ് പോലീസ് നടപടി ഉണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ചത്. പോലീസിന്റെ നടപടിയെ താന്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയൊക്കെയായിട്ടും പക്ഷേ മുഖ്യമന്ത്രി കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല എന്ന പറയേണ്ടി വരും. തന്റെ സുരക്ഷാ സംവിധാനങ്ങളൊന്നും ഉയര്‍ത്തേണ്ടെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയാല്‍ പിന്നെ ജനങ്ങളുമായുള്ള അകലം കൂടുമെന്നും മുഖ്യമന്ത്രി പറയുന്നു.
ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 2013 ഒക്ടോബര്‍ 29 നാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്. ഇനി രണ്ട് ദിവസം സമ്പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാലും ഇതിനിടയില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications