കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലേറിന് ഉത്തരവാദി താന്‍ തന്നെയെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ കല്ലേറിന്റെ ഉത്തരവാദിത്തം ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. പോലീസിന് വീഴ്ചപറ്റിയെങ്കില്‍ അതിന് കാരണക്കാരന്‍ താനാണെന്നാണ് മുഖ്യന്റെ വിശദീകരണം. ഒരു തരത്തിലും ഉള്ള പോലീസ് നടപടിയും പാടില്ലെന്ന് മുഖ്യന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ.

ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.

CM Medical College

സിപിഎമ്മിന്റെ ലക്ഷ്യം കരിക്കൊടികാണിക്കലല്ല എന്ന് തനിക്കറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. മറ്റൊരു കൂത്തുപറമ്പ് ആവര്‍ത്തിക്കലായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. ഇക്കാര്യം പോലീസ് മുഖ്യമന്ത്രിയെ മുന്‍കൂട്ടിത്തന്നെ അറിയിച്ചിരുന്നുവെന്നും മുഖ്യന്‍ വെളിപ്പെടുത്തുന്നുണ്ട്.

നാല് മാസമായി ഇടത് പക്ഷം സമരം തുടങ്ങിയിട്ട്. പലപ്പോഴും താന്‍ വഴിമാറിപ്പോയതിനെ ഭീരുത്വമായിട്ടും ഒളിച്ചോട്ടമായിട്ടും ഒക്കെയായാണ് ആക്ഷേപിച്ചത്. പക്ഷേ അതെല്ലാം താന്‍ സഹിച്ചു-മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം പരിധിവിട്ടാല്‍ പോലും നടപടി പാടില്ലെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തലശേശിരിയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ കണ്ണൂരിലെ സ്ഥിതിഗതികള്‍ അറിഞ്ഞിരുന്നു. എഡിജിപിയെ നേരിട്ട് വിളിച്ചാണ് പോലീസ് നടപടി ഉണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ചത്. പോലീസിന്റെ നടപടിയെ താന്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയൊക്കെയായിട്ടും പക്ഷേ മുഖ്യമന്ത്രി കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല എന്ന പറയേണ്ടി വരും. തന്റെ സുരക്ഷാ സംവിധാനങ്ങളൊന്നും ഉയര്‍ത്തേണ്ടെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയാല്‍ പിന്നെ ജനങ്ങളുമായുള്ള അകലം കൂടുമെന്നും മുഖ്യമന്ത്രി പറയുന്നു.

ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 2013 ഒക്ടോബര്‍ 29 നാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്. ഇനി രണ്ട് ദിവസം സമ്പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാലും ഇതിനിടയില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

English summary
Chief minister Oommen Chandy took the responsibility of police inefficiency at Kannur stone pelting incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X