Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ചാലക്കുടിയില്‍ ജയിക്കും, ഉറപ്പ്: ഇന്നസെന്റ്‌

തൃശ്ശൂര്‍: ഇന്നസെന്റ് എന്ന നടന്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതില്‍ ഭൂരിഭാഗവും സിനിമയില്‍ നിന്നു തന്നെയാണെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതിലൊന്നും ഇന്നസെന്റ് പതറില്ല. താന്‍ ചാലക്കുടിയില്‍ മത്സരിക്കുകയും വിജയ്ക്കുകയും ചെയ്യുമെന്ന് ഇന്നച്ചന്‍ ഉറപ്പിച്ചു പറയുന്നു.

പ്രചരണ പരിപാടികള്‍ക്കൊന്നും സിനിമാക്കാരെ ഇറക്കില്ലെന്നും ജനങ്ങള്‍ക്ക് രാഷ്ട്രീയ ബോധമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ വിമര്‍ശിച്ച സംവിധായകന്‍ വിനയനടക്കമുള്ളവര്‍ക്ക് മറുപടി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പറയാമെന്ന് പറഞ്ഞ ഇന്നസെന്റ് ജഗദീഷ് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ യോഗ്യനാണെന്നും അഭിപ്രയാപ്പെട്ടു.

innocent

രാഷ്ട്രീയത്തിലെത്തിയാലും ഇന്നച്ചെന്റെ ഹാസ്യത്തിന് മാറ്റമൊന്നുമില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായിയുടെ നിലപാടാണോ വിഎസിന്റെ നിലപാടാണോ ശരിയെന്ന ചോദ്യത്തിനുത്തരം അദ്ദേഹത്തിന്റെ ആ ഹാസ്യത്തില്‍ കലര്‍ന്ന മറുപടിയായിരുന്നു. 'രാഷ്ട്രീയത്തിലെത്തും മുമ്പ് എന്റെ പാലം വലിക്കണോ?' എന്നെക്കൊണ്ട് അബന്ധം പറയിപ്പിച്ച് കുഴിയില്‍ ചാടിക്കാന്‍ ശ്രമിക്കണ്ട. ചാലക്കുടിയില്‍ ഞാന്‍ ജയിക്കും ഉറപ്പ്. അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ വിശ്വാസികളാകരുതെന്നാണ് ചട്ടമെന്നല്ലേ അപ്പോഴെന്ത് ചെയ്യും എന്നായിരുന്നു അടുത്ത ചോദ്യം. അതിനും വന്നു ഉരുളയ്ക്കുപ്പേരി മറുപടി, വിശ്വാസം അളന്നു നോക്കാനുള്ള യന്ത്രമൊന്നും യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും കയ്യിലില്ലോ. പാര്‍ട്ടിയ്ക്ക് പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. എല്ലാരും സഹായച്ചാല്‍ ഞാന്‍ ജയിക്കുകയും ചെയ്യുമെന്ന് ഇന്നസെന്റ് ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+