Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണിന്റെ നഗ്നത കാണാനുള്ള അഞ്ചാം ക്ലാസുകാരന്റെ ശ്രമം, യുവാവിന്റെ വീഡിയോ വൈറലാകുന്നു...

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വീട്ടിലുണ്ടായ അനുഭവമാണ് ജോസഫ് ഐ ആം ദ ചേഞ്ച് എന്ന വീഡിയോയിലൂടെ തുറന്ന് പറയുന്നത്.

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചു വരുന്ന കാലത്ത്, അതെല്ലാം തടയാന്‍ ഒരു മാറ്റത്തിനായി തുടക്കമിടേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നാണെന്ന് പറയുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. അങ്കമാലി കറുകുറ്റി സ്വദേശിയും കുഴിച്ചു മൂടപ്പെട്ട ചിന്തകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസഫ് അന്നംകുട്ടി ജോസാണ് തന്റെ അഞ്ചാം വയസിലെ അനുഭവങ്ങള്‍ വീഡിയോയിലൂടെ പറയുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വീട്ടിലുണ്ടായ അനുഭവമാണ് ജോസഫ് ഐ ആം ദ ചേഞ്ച് എന്ന വീഡിയോയിലൂടെ തുറന്ന് പറയുന്നത്. കൂട്ടുകാരന്‍ പറഞ്ഞത് കേട്ട് ഫാഷന്‍ ടിവിയില്‍ പെണ്ണിന്റെ നഗ്നത കാണാന്‍ ശ്രമിച്ചതും, അത് അമ്മ കണ്ടുപിടിച്ചതുമെല്ലമാണ് തന്റെ വീഡിയോയിലൂടെ ജോസഫ് വ്യക്തമാക്കുന്നത്.

ആദ്യമായി എഫ്ടിവി കണ്ടു...

ആദ്യമായി എഫ്ടിവി കണ്ടു...

വീട്ടില്‍ കേബിള്‍ ടിവിയെത്തിയപ്പോള്‍ ആദ്യത്തെ ലക്ഷ്യം ഫാഷന്‍ ടിവി കാണുക എന്നതായിരുന്നു. ഫാഷന്‍ ടിവി കണ്ടുപിടിച്ചെങ്കിലും, കാണാന്‍ ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം അപ്പച്ചന്‍ പുറത്ത് നടക്കാനിറങ്ങിയപ്പോഴും, അമ്മ അടുക്കളയില്‍ തിരക്കിലായിരുന്ന സമയത്തും എഫ്ടിവി കാണാന്‍ തീരുമാനിച്ചു.

സൂര്യ ടിവിയും എഫ്ടിവിയും...

സൂര്യ ടിവിയും എഫ്ടിവിയും...

കടലുണ്ടി ട്രെയിന്‍ അപകടം നടന്ന ദിവസമായിരുന്നു അത്. സൂര്യ ടിവിയിലെ അപകടത്തിന്റെ വാര്‍ത്തയും, ഫാഷന്‍ ടിവിയും മാറിമാറിയാണ് കണ്ടിരുന്നത്. പക്ഷേ പെട്ടെന്ന് അമ്മ കയറിവന്ന് ജോസഫേ നീ എന്താണ് കാണുന്നതെന്ന് ചോദിച്ചു റിമോട്ട് വാങ്ങി. ഫാഷന്‍ ടിവിയാണ് കണ്ടതെന്ന് അമ്മയ്ക്ക് മനസിലായി.

എന്റെ തൊലിയുരിഞ്ഞു...

എന്റെ തൊലിയുരിഞ്ഞു...

അമ്മ പറഞ്ഞ വാക്കുകള്‍ ഇന്നും ജോസഫ് ഓര്‍ക്കുന്നുണ്ട്. നിന്റെ അമ്മയ്ക്ക് ഉള്ളതേ അവിടെയും ഉള്ളുവെന്നാണ് അമ്മ പറഞ്ഞത്. നീയൊരു ആണ്‍കുട്ടിയാണ്, ഈ പ്രായത്തില്‍ നിനക്ക് ഇങ്ങനെ പലതും കാണണമെന്ന് തോന്നും, അതെല്ലാം കുലീനമായി നിയന്ത്രിക്കുമ്പോഴാണ് നീ ശരിക്കും ഒരാണ്‍കുട്ടിയാകുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ വാക്കുകള്‍ തന്റെ കാഴ്ചപ്പാടുകളെ മാറ്റിയെന്നും ജോസഫ് പറയുന്നു.

വീഡിയോ വൈറലാകുന്നു...

വീഡിയോ വൈറലാകുന്നു...

ആദ്യം മാറേണ്ടത് നമ്മളാണ്, നമുക്ക് താഴെ അനിയന്മാരും അനിയത്തിമാരുമുണ്ട്, നമ്മള്‍ എന്താണെന്ന് കണ്ടാണ് അവര്‍ പഠിക്കുന്നത്. പെണ്‍കുട്ടികളോട് നമ്മള്‍ എങ്ങനെ പെരുമാറുന്നതെന്ന് കണ്ടാണ് അവര്‍ വളരുന്നത്. നാളെ അവരും വാട്‌സാപ്പിലൂടെ ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യാം. ഇതൊക്കെ ഒഴിവാക്കാന്‍ ആദ്യം നാം നമ്മളോട് തന്നെ പ്രതികരിക്കൂ എന്നാണ് ജോസഫ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+