കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാളാണ് എന്റെ ശത്രു; നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ് പറയുന്നു, ദിലീപിന്റെ വാക്കുകള്‍ വിശ്വാസം

Google Oneindia Malayalam News

കൊച്ചി: സമീപകാലത്ത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. സിനിമയുടെ പിന്നാമ്പുറങ്ങളിലെ അനിഷ്ടകരമായ കാര്യങ്ങള്‍ പൊതുസമൂഹം ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കിയത് ഈ സംഭവത്തിന് ശേഷമാണ്. സിനിമാ മേഖലയിലുള്ളവര്‍ രണ്ടു തട്ടിലാകുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവരും പ്രതിപ്പട്ടികയിലുള്ള ദിലീപിനെ പിന്തുണയ്ക്കുന്നവരും.

സിനിമാ മേഖലയില വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് രൂപം നല്‍കാന്‍ കാരണമായ ഒരു കേസ് കൂടിയാണ് നടി ആക്രമിക്കപ്പെട്ട സംഭവം. ദിലീപിനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നടനാണ് സിദ്ദീഖ്. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ സിദ്ദീഖ് സ്റ്റേഷനില്‍ വന്നത് വാര്‍ത്തയായിരുന്നു...

തുടക്കം മുതല്‍ ദിലീപിനൊപ്പം

തുടക്കം മുതല്‍ ദിലീപിനൊപ്പം

നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖിന്റെ പല നിലപാടുകളും വിവാദമായിരുന്നു. ദിലീപിനെ പിന്തുണച്ചാണ് അദ്ദേഹം തുടക്കം മുതല്‍ രംഗത്തുള്ളത്. ദിലീപിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ സ്റ്റേഷനില്‍ എത്തിയിരുന്നു സിദ്ദീഖ്. വിഷയം എന്താണ് എന്നറിയാനാണ് താന്‍ വന്നത് എന്നായിരുന്നു അന്ന് സിദ്ദീഖ് പ്രതികരിച്ചത്.

 കൃത്യമായ ബോധ്യത്തോടെ

കൃത്യമായ ബോധ്യത്തോടെ

തന്റെ നിലപാട് കൃത്യമായ ബോധ്യത്തോടെയാണെന്ന് സിദ്ദീഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എനിക്ക് 1990 മുതല്‍ അറിയാവുന്ന ചെറുപ്പക്കാരനാണ് ദിലീപ്. സിനിമയില്‍ വന്നു. അറിയപ്പെട്ട നടനായി. പരിചയപ്പെട്ട കാലം മുതല്‍ എന്നോട് കാണിക്കുന്ന ഒരു അടുപ്പമുണ്ട്. അദ്ദേഹം പറയുന്നത് സ്വാഭാവികമായും വിശ്വാസമാണെന്നും സിദ്ദീഖ് പറയുന്നു.

വിശ്വസിച്ചു കഴിഞ്ഞാല്‍

വിശ്വസിച്ചു കഴിഞ്ഞാല്‍

ജീവതത്തിലെ പല കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. അയാളുടെ ജീവിതത്തില്‍ ഒരു സ്ഥാനം എനിക്ക് തന്നിട്ടുണ്ട്. ആ സ്ഥാനം വച്ച് എന്നോട് സത്യസന്ധമായി ഒരു കാര്യം പറഞ്ഞത് വിശ്വസിച്ചു കഴിഞ്ഞാല്‍ അതിനപ്പുറം ഒന്നും വിശ്വസിക്കേണ്ട കാര്യമില്ലെന്നും സിദ്ദീഖ് പറയുന്നു.

ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്നു

ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്നു

ദിലീപ് തെറ്റുകാരനല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ തീരുമാനം പറയാന്‍ പാടില്ല. എങ്കിലും ഞാന്‍ അയാളെ വിശ്വസിക്കുന്നു. എന്റെ സഹോദരന്‍ ഒരു കേസില്‍ പെട്ടുപോയി എന്ന് കരുതുക. പറ്റാവുന്ന തരത്തില്‍ സഹായിക്കില്ലേ. ആ വേളയില്‍ എന്റെ സഹോദരനല്ല എന്ന് പറഞ്ഞ് മാറ്റിനിര്‍ത്താന്‍ ഞാന്‍ തയ്യാറല്ല- സിദ്ദീഖ് പറഞ്ഞു.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ഇന്ന ക്രമിനലാണ് ആക്രമിച്ചതെന്ന് കുട്ടി പറഞ്ഞു. വിവരം ഇന്നസെന്റ് ചേട്ടനെ വിളിച്ചു പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചു. മൂന്ന് ദിവസത്തിനകം പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് ചെയ്തു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം കുറ്റം ചെയ്തയാളാണ് ശത്രു എന്നും സിദ്ദീഖ് പറഞ്ഞു.

നടിക്കൊപ്പമാണ് ഞാന്‍

നടിക്കൊപ്പമാണ് ഞാന്‍

മാസങ്ങള്‍ കഴിഞ്ഞ് ആ വ്യക്തി മറ്റൊരു പേര് പറയുന്നു. ആ വാക്ക് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനേക്കാള്‍ എന്റെ കൂട്ടുകാരന്‍ പറയുന്നത് വിശ്വസിക്കാനാണ്് എനിക്കിഷ്ടം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഞാന്‍. എന്റെ ഓപ്പോസിറ്റുള്ളത് പള്‍സര്‍ സുനിയാണ്. അയാളെ എനിക്കറിയില്ല. എന്റെ ശത്രു അവനാണ്. അയാള്‍ ശിക്ഷിക്കപ്പെടണം എന്നും വിശ്വസിക്കുന്നു- സിദ്ദീഖ് പറഞ്ഞു.

കോടതി കണ്ടെത്തിയാല്‍

കോടതി കണ്ടെത്തിയാല്‍

ഇനി പള്‍സര്‍ സുനിയുടെ വാക്ക് വിശ്വസിച്ച് പോലീസ് കേസ് തെളിയിക്കുകയും കോടതി ദിലീപ് കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്താല്‍ ദിലീപിന് ശിക്ഷ കിട്ടും. എന്നാല്‍ അത് കിട്ടുന്നത് വരെ അയാള്‍ പറയുന്ന വാക്ക് വിശ്വസിച്ചേ പറ്റുള്ളൂ. അതാണ് നിലപാട്. ആ നിലപാടില്‍ തന്നെയാണ് താന്‍ ഇന്നുവരെ നിന്നിട്ടുള്ളതെന്നും സിദ്ദീഖ് പറഞ്ഞു.

എതിര്‍ക്കുന്നവരോട് പ്രശ്‌നമില്ല

എതിര്‍ക്കുന്നവരോട് പ്രശ്‌നമില്ല

തന്റെ നിലപാടിനെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. അവരോട് എനിക്ക് പ്രശ്‌നമില്ല. ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ വച്ചാണ് നിലപാട് എടുത്തിട്ടുള്ളത്. അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ വച്ചാണ് അവരുടെ നിലപാട്. അവര്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെതിരെ പറയാന്‍ ഇല്ലെന്നും സിദ്ദീഖ് വ്യക്തമാക്കി.

പള്‍സര്‍ സുനിയുടെ അറസ്റ്റ്

പള്‍സര്‍ സുനിയുടെ അറസ്റ്റ്

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്ന കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെ ആക്രമിക്കപ്പെടുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് കണ്ടെത്തല്‍

പോലീസ് കണ്ടെത്തല്‍

ആഴ്ചകള്‍ കഴിഞ്ഞാണ് നടന്‍ ദിലീപിന്റെ പേര് കേസില്‍ ഉയര്‍ന്നുകേട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്നായിരുന്നു പിന്നീട് പോലീസ് കണ്ടെത്തല്‍. 2017 ജൂലൈയില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്.

Recommended Video

cmsvideo
John ditto criticise Parvathy Thiruvothu | Oneindia Malayalam
സാക്ഷികള്‍ കൂറുമാറുന്നു

സാക്ഷികള്‍ കൂറുമാറുന്നു

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ വിചാരണ കോടതി ജഡ്ജി കൂടുതല്‍ സമയം തേടി. അടുത്ത ഫെബ്രുവരിക്കകം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സിനിമാ രംഗത്തുള്ള നാല് സാക്ഷികള്‍ നിലവില്‍ കൂറുമാറിയിട്ടുണ്ട്.

English summary
I believe Dileep, My Enemy is Pulsar Suni- Actor Siddique says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X