കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ഫോൺ എൻറെ പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയത്; വിവാദങ്ങളിൽ തുറന്നടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ഐഫോൺ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇപ്പോഴത്തെ പ്രചരണം. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ramesh-chennithala1

ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായിജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത. അല്ലാതെ കോണ്‍സുലേറ്റില്‍ നിന്നും എനിക്ക് വ്യക്തിപരമായി ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.
യുഎഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്.

മുന്‍ നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എം. വിജയകുമാര്‍, ഒ. രാജഗോപാല്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരും ലക്കി ഡിപ്പിന്റെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തിരുന്നു.
നിജസ്ഥിതി തുറന്നു പറഞ്ഞിട്ടും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും.

 റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

English summary
I bought my phone with my cash; Chennithala responds to controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X