Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാടിന് എന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ സങ്കൽപ്പിക്കാനാകില്ല'; കുറിപ്പുമായി രാഹുൽ ഗാന്ധി

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന സഹോദരി പ്രിയങ്ക ഗാന്ധിയെ കുറിച്ച് കുറിപ്പുമായി രാഹുൽ ഗാന്ധി.വയനാടിന് തന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ സങ്കപ്പിക്കാനാകില്ലെന്നും വയനാടിന് വേണ്ടി പാർലമെന്റിൽ ഉറച്ച ശബ്ദമാകാൻ അവർക്ക് സാധിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.

'വയനാട്ടിലെ ജനങ്ങൾക്ക് എന്റെ മനസിലൊരു പ്രത്യേക സ്ഥാനമുണ്ട്. അവർക്ക് എന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ എനിക്ക് സങ്കപ്പിക്കാനാകില്ല. വയനാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനും പാർലമെന്റിലെ ഉറച്ച ശബ്ദമായി മാറാനും അവർക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാളെ ‍ഞങ്ങൾക്കൊപ്പം ചേരൂ, 23 ന് അവർ ലോക്സഭ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൈമാറും. വയനാടിനുള്ള സ്നേഹം ഉറപ്പാക്കാം', രാഹുൽ എക്സിൽ കുറിച്ചു.

rahulpriyanka2-

ബുധനാഴ്ചയാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും അവർക്കൊപ്പം പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. മൂവരും ഇന്ന് വൈകീട്ടോടെ മൈസൂരുവിൽ വിമാനമിറങ്ങി. ബുധനാഴ്ച റോഡ് മാർഗമാണ് ഗാന്ധി കുടുംബം വയനാട്ടിൽ എത്തുക. തുടർന്ന് കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധി നയിക്കുന്ന റോഡ് ഷോ നടക്കും. സോണിയയും രാഹുലും റോഡ് ഷോയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും നാളെ വയനാട്ടിൽ എത്തുന്നുണ്ട്. റോഡ് ഷോയ്ക്ക് ശേഷമാകും മൂവരും ചേർന്ന് കളക്ട്രേറ്റിൽ നാമനിർദേശപത്രിക സമർപ്പിക്കുക.

വയനാട്ടിൽ പ്രിയങ്കയുടെ കന്നി മത്സരമാണ്. രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിലാണ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൻ എത്തിയത്. മകളുടെ ആദ്യ മത്സരമായതിനാലാണ് സോണിയ ഗാന്ധിയും കേരളത്തിൽ എത്തുന്നത്. 10 വർഷങ്ങൾക്ക് ശേഷമാണ് സോണിയ കേരളത്തിലേക്ക് വരുന്നത്. ഗാന്ധി കുടുംബം ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ എത്തിക്കുകയെന്നതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.

ശക്തമായ പ്രവർത്തനമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്. ജില്ലയിലെ അഞ്ച് എം എൽ എമാർക്കാണ് അവിടുത്തെ ചുമതല. കൂടാതെ എ ഐ സി സി ഭാരവാഹികൾ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കും. 2019 ൽ 706,367 വോട്ടുകൾ നേടിയായിരുന്നു രാഹുൽ ഗാന്ധി വയനാട് വിജയിച്ചത്. 2024 ൽ 647,445 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും എൻഡിഎയ്ക്കായി നവ്യ ഹരിദാസുമാണ് കളത്തിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+