Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തുറന്നടിച്ച് കുന്നത്തുനാട് എൽഡിഎഫ് സ്ഥാനാർത്ഥി പിവി ശ്രീനിജിൻ. തൻ്റെ സ്ഥാനമാനങ്ങൾക്കുവേണ്ടി എന്തു നെറികേടും നടത്തുന്ന ഒരാളാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും വായ് തുറന്നാൽ അശ്ലീല ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഒരാൾ എങ്ങനെയാണ് കെപിസിസി വൈസ് പ്രസിഡൻ്റായി തുടരുന്നത് എന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിക്കണമെന്നും ശ്രനിജിൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

'രാഷ്ട്രീയത്തിൽ ചില നേരുകൾ ആവശ്യമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയം മുതൽ ശ്രീ സാബു ജേക്കബ്ബിനെ ഞാൻ എതിർക്കുന്നത് നേർക്കുനേർ നിന്ന് രാഷ്‌ട്രീയം പറഞ്ഞു തന്നെയാണ്. എന്നാൽ ഒരിക്കൽ പോലും അവരുടെ പാർട്ടിയിൽ നിന്ന് ഒരാളേയും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി LDFലേക്ക് കൊണ്ടുവാരാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഒരു തെറ്റായ മാർഗ്ഗത്തിലൂടെയും അവരുടെ പാർട്ടി പിളർത്തുവാനും ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഇനിയും ശ്രീ സാബു ജേക്കബ്ബിൻ്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.

sreenj-177

20-20യുടെ പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജിയും അതിൻ്റെ പുറകിലുള്ള UDF സ്ഥാനാർത്ഥിയുടെ ഇടപെടലും രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട ഒന്നുതന്നെയാണ്.തൻ്റെ സ്ഥാനമാനങ്ങൾക്കുവേണ്ടി എന്തു നെറികേടും നടത്തുന്ന ഒരാളാണ് UDF സ്ഥാനാർത്ഥിയെന്ന് വ്യക്തിപരമായി എനിക്ക് തന്നെ അനുഭവമുള്ളതാണ്. കുന്നത്തുനാട്ടിലെ ജനങ്ങൾളുടെ മനസ്സിൽ സ്ഥിരപ്രതിഷ്o നേടിയ ശ്രീ TH മുസ്തഫയെ കുറിച്ചും അദ്ദേഹത്തിൻ്റെ മക്കളെകുറിച്ചും UDF സ്ഥാനാർത്ഥിയുടെ ഭാര്യ പറഞ്ഞ കാര്യങ്ങൾ ഇന്നും കുന്നത്തുനാട്ടിലെ ജനങ്ങളുടെ .., പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ മനസ്സിൽ നിന്നും പോകുമെന്ന് ഞാൻ കരുതുന്നില്ല.

വായ് തുറന്നാൽ അശ്ലീല ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഒരാൾ എങ്ങനെയാണ് KPCC വൈസ് പ്രസിഡൻ്റായി തുടരുന്നത് എന്ന് കോൺഗ്രസ്സ് പാർട്ടി തീരുമാനിക്കണം. ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് എനിക്ക് പറയാമായിരുന്നു...പക്ഷെ എൻ്റെ മര്യാദ അതിനനുവദിച്ചില്ല ... അതുകൊണ്ടാണ് ഇന്ന് പറയാമെന്ന് വെച്ചത്. കുന്നത്തുനാട്ടിലെ കോൺഗ്രസ്സുകാർ എല്ലാം മറന്ന് അയാളെ ജയിപ്പിക്കാൻ പെടാപാട് പെടുമ്പോൾ പോലും ആരേയും വിശ്വാസത്തിലെടുക്കാൻ UDF സ്ഥാനാർത്ഥി തയ്യാറായിരുന്നില്ല. അതുകൊണ്ടാണല്ലോ കിഴക്കമ്പലത്തെ കോൺഗ്രസ്സ് നേതാവ് ബാബു സെയ്താലിക്ക് തിരഞ്ഞെടുപ്പിന് തലേദിവസം "താൻ UDF സ്ഥാനാർത്ഥിക്കൊപ്പം തന്നെയാണ്" എന്ന് പറഞ്ഞ് വീഡിയൊ ഇടേണ്ടി വന്നത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രീ ബാബു സെയ്താലി എന്നെ ഒരു ജനപ്രതിനിധി എന്നനിലയിൽ വാനോളം പുകഴ്ത്തുന്ന ഒരു വീഡിയൊ ഉണ്ടായിട്ടുപോലും ഞാൻ ഈ തിരഞ്ഞെടുപ്പിൽ അത് ഉപയോഗിക്കാതിരുന്നത് എൻ്റെ മര്യാദ കൊണ്ടാണ്...മാത്രവുമല്ല അതുകൊണ്ട് അയാൾക്ക് ഒരു കുഴപ്പം ഉണ്ടാകരുതെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാണ്. ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു
ജനം വിധിയെഴുതി അതു കൊണ്ടാണ് ചില കാര്യങ്ങൾ ഇങ്ങനെ തുറന്നെഴുതിയത്🙏❤️

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+