വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ
തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം ഇറക്കി ആളെ കൊണ്ടുവരേണ്ട ഗതികേട് തനിക്ക് ഇല്ലെന്ന് കെ മുരളീധരൻ. മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയുടെ കുടില തന്ത്രമായിട്ട് മാത്രമേ താൻ അതിനെ കാണുന്നുള്ളൂവെന്നും സിപിഎമ്മിനൊന്നാകെ ഈ സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്നും മുരളീധരൻ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും ബിജെപിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി പറയുന്ന ഒരു കാര്യം മാറാത്തത് മാറും എന്നാണ്. ഒരു എംപിയെ ലോക്സഭയിലേക്ക് അയച്ചു, അദ്ദേഹത്തിനെ ക്യാബിനറ്റിൽ ഉൾപ്പെടുത്തി. തൃശ്ശൂർ മെട്രോ വന്നു, വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് എന്തുകൊണ്ട് നൽകിയില്ല. തിരുവനന്തപുരം കോർപ്പറേഷൻ ജയിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വന്ന് പാക്കേജ് പ്രഖ്യാപിക്കും എന്ന് പറഞ്ഞു. പക്ഷേ ഒന്നും തന്നില്ല. ജയിപ്പിച്ചിടത്തൊന്നും ഒരു റിസൾട്ടും കേരളത്തിൽ ഉണ്ടാകുന്നില്ല. പിന്നെ എന്താണെങ്കിലും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണല്ലോ മത്സരം. ചില സ്ഥലങ്ങൾ അങ്ങനെയല്ല, ബിജെപിയും യുഡിഎഫും ആയിട്ടുള്ള മത്സരം ചിലയിടത്തുണ്ട്. പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലൊക്കെ. മറ്റെല്ലായിടത്തും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായിട്ടുള്ള ഒരു പ്രസക്തിയില്ല. അതുകൊണ്ട് പ്രധാനമന്ത്രി പറയുന്നതിനെ കേരളത്തിലെ ജനങ്ങൾ മുഖവിലക്ക് എടുക്കും എന്ന് ഞാൻ കരുതുന്നില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലേക്കും എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വളരെ രോഷം കൊണ്ട ആളാണ് മുഖ്യമന്ത്രി. ഇപ്പോൾ ഇ പി ജയരാജൻ പറഞ്ഞത് ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്നാണ്. ഇന്നലെ എസ്ഡിപിഐക്കാര് പറഞ്ഞത് ഞങ്ങൾ ശിവൻകുട്ടിക്ക് വോട്ട് ചെയ്തു കഴിഞ്ഞാണ് ,ഇവണ അദ്ദേഹത്തിനാണ് വോട്ട് ചെയ്യുന്നതെന്നാണ്. യുഡിഎഫിനെ പിന്തുണച്ചാൽ അവരൊക്കെ വർഗീയവാദികളും എൽഡിഎഫിനെ പിന്തുണച്ചാൽ അവരൊക്കെ മതേതരവാദികൾ എന്ന് പറഞ്ഞാൽ അത് കേരളത്തിൽ വില പോകില്ല.
ജാഥക്ക് പങ്കെടുക്കാൻ പണം കൊടുത്ത് ആളെ കൊണ്ടുവരേണ്ട ഗതികേട് ഞങ്ങൾക്ക് വന്നിട്ടില്ല. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായപ്പോൾ സിപിഎം അവസാനം ഇറക്കിയ ആയുധമാണത്. ഞാൻ പല മത്സരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ഒരു സ്ഥാനാർത്ഥി തന്നെ നേതൃത്വം നൽകി വേറൊരു സ്ഥാനാർത്ഥിയെ വ്യക്തിപരമായിട്ട് അധിക്ഷേപിക്കുന്നത് ആദ്യമായിട്ട് ഞാൻ കാണുന്നത്. ഇതെന്റെ പതിനാലാമത്തെ മത്സരമാണ് .മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇവിടെ ഇത്രയും ചീപ്പ് ആയിട്ടുള്ള കളി കളിക്കരുത്. രണ്ടു വണ വട്ടിയർക്കാവിൽ ഞാൻ ജയിച്ചത് കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല. ഇത്തവണ ഫൈറ്റ് ചെയ്യുന്നതും എൻറെ പാർട്ടിയുടെ, എൻറെ മുന്നണിയുടെ ശക്തിയിൽ തന്നെയാണ്. ഇവിടുത്തെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 2016ലെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്ഥിതി തന്നെ വരും.












Click it and Unblock the Notifications