കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളളാപ്പളളിയുടെ പാര്‍ട്ടിയെ വില കുറച്ചുകാണേണ്ടെന്നു മാണി

  • By Pratheeksha
Google Oneindia Malayalam News

പാലാ: എസ് എന്‍ ഡി പി യുടെ രാഷ്ടീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മ്മ ജനസേനയെ (ബിഡിജെഎസ്) വില കുറച്ചുകാണേണ്ടെന്നു കേരള കോണ്‍ഗ്രസ്സ് (എം) അധ്യക്ഷനും മുന്‍ മന്ത്രിയുമായ കെ എം മാണി. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാണി. ബി ഡി ജെ എസ് സഖ്യത്തെ വില കുറച്ചു കാണേണ്ട ആവശ്യമില്ല. കുറച്ച് യു ഡി എഫ്, എല്‍ ഡി എഫ് വോട്ടുകള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ടാവാമെന്നും മാണി പറഞ്ഞു.

എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. 75 സീറ്റീല്‍ കൂടുതല്‍ ലഭിച്ച് യു ഡി എഫ് അധികാരത്തില്‍ വരും. പാലായില്‍ ജയിക്കുമെന്നതിന് യാതൊരു സംശയവുമില്ല. ബാര്‍കോഴയും സോളാറുമെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണങ്ങളാണെന്നു മാത്രമല്ല ഇപ്പോഴതിനു പ്രസക്തിയില്ല. ബാര്‍ കോഴ ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞത് ജനങ്ങള്‍ക്കറിയാം. സോളാര്‍ക്കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതുമാണെന്നും മാണി പറഞ്ഞു.

25-1432542195-km-mani

പൂഞ്ഞാറിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കും. യു ഡി എഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വോട്ടു തേടിയത്. ഒട്ടേറെ ജനോപകാരങ്ങളായ കാര്യങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മാണി പറഞ്ഞു. കെ എം മാണിയുള്‍പ്പെടെയുളള യുഡിഎഫ് തോല്‍ക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായി മന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമുളള മാണിയുടെ നിയമസഭാ തിരഞ്ഞെടുപ്പാണിത്

English summary
I do not see BDJS as a minor party ,and They will capture some votes ,former minister k m Mani said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X