കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

Google Oneindia Malayalam News

കൊച്ചി: പോലീസുമായി തനിക്കുള്ള ഏക ബന്ധം, സിനിമയില്‍ പോലീസായി വേഷമിട്ടത് മാത്രമാണെന്ന് നടന്‍ മമ്മൂട്ടി. സൈബര്‍ പോലീസ് കോണ്‍ഫറന്‍സിലാണ് മമ്മൂട്ടിയുടെ ചിരിപടര്‍ത്തിയ പരാമര്‍ശം വന്നത്. പോലീസുമായി തനിക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ല. എന്തിനാണ് അവരെന്നെ ഈ ചടങ്ങിന് വിളിച്ചതെന്ന് ആലോചിച്ച് അത്ഭുതപ്പെടുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

സദസ്സില്‍ നിന്ന് വന്‍ കരഘോഷങ്ങളാണ് മമ്മൂട്ടിയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായത്. സൈബര്‍ പോലീസിന്റെ വേദിയില്‍ വെച്ച് തന്നെയായിരുന്നു മെഗാസ്റ്റാറിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസമാണ് സൈബര്‍ സുരക്ഷാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വിശദമായ വിവരങ്ങളിലേക്ക്....

1

കോക്കൂണിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനമാണ് ആരംഭിച്ചത്. പോലീസിന്റെ പരിപാടിക്ക് ആദ്യം വിളിച്ചപ്പോള്‍ അമ്പരന്നിരുന്നു. എന്തിനാണ് എന്നെ ഈ പരിപാടിക്ക് വിളിച്ചതെന്ന് മനസ്സിലായില്ല. കാരണം സിനിമയില്‍ പോലീസായി അഭിനയിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇവിടെ കുറച്ച് സീനിയര്‍ പോലീസ് ഓഫീസര്‍മാരെ കണ്ടു. ഔദ്യോഗിക വസ്ത്രം ഇല്ലാതെ സന്തോഷത്തോടെ നില്‍ക്കുന്നതാണ് കണ്ടത്. അവര്‍ വളരെ ശാന്തരായിട്ടാണ് നില്‍ക്കുന്നത്. വളരെ നിഷ്‌കളങ്കരായ വ്യക്തിത്വമാണ് അവരുടേതെന്നും മമ്മൂട്ടി പറഞ്ഞു.

2

ഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാം

കരഘോഷങ്ങളോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ്സ് ഏറ്റെടുത്തത്. ഇത് സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെ പതിനഞ്ചാം വാര്‍ഷികമാണ്. ഇന്ന് നമുക്ക് ചുറ്റും സാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. അതുപോലെ കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. പോലീസും സാങ്കേതികതയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സജ്ജമാകണം. ഇത് പോലീസിന്റെ വലിയ ഉത്തരവാദിത്തമാണ്. എന്ത് തരം കുറ്റകൃത്യങ്ങളാണ് പുതുതായി ക്രിമിനലുകള്‍ കണ്ടെത്തുന്നതെന്ന് സൈബര്‍ പോലീസ് പഠിക്കണമെന്നും മമ്മൂട്ടി ഉപദേശിച്ചു.

3

ചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷിചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി

ലോകം തന്നെ ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. എന്നാല്‍ പോലീസ് തങ്ങളുടെ പരമാവധി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ നല്ലൊരു പ്രാസംഗികനല്ല. അതുകൊണ്ട് വലിയ കാര്യങ്ങള്‍ പ്രസംഗത്തില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഇവിടെ വരുന്നവര്‍ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ എന്നെ കൊണ്ട് പറയാനാവില്ല. എനിക്ക് സാങ്കേതിക വിദ്യയില്‍ താല്‍പര്യമുണ്ട്. പലരും എന്നെ ടെക്‌നോളജിയില്‍ മുങ്ങി നില്‍ക്കുന്നയാള്‍ എന്ന് വിളിക്കാറുണ്ട്. അത്രത്തോളം വരുന്നയാളല്ല താനെന്നും മമ്മൂട്ടി പറഞ്ഞു.

4

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കുംഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

കുറ്റകൃത്യത്തില്‍ സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ട്. അതിനെതിരെ വിജിലന്‍സും, മറ്റ് വിഭാഗങ്ങളുമെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കണം. ഇത് വിര്‍ച്വല്‍ ലോകമാണ്. നമ്മള്‍ അറിയാത്ത ഒരുപാട് കുറ്റകൃത്യങ്ങള്‍ അവിടെയുണ്ട്. അത് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സൈബര്‍ സെല്‍ വളരെ മുന്നിലാണ്. എല്ലാ കുറ്റകൃത്യങ്ങളും അവര്‍ വേഗത്തില്‍ കണ്ടെത്തും. സാങ്കേതികപരമായും അവര്‍ മുന്നിലാണ്. അതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നും മമ്മൂട്ടി പറഞ്ഞു.

English summary
i do police roles in movies otherwise no relation, mammootty's words on cyber police goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X