• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറക്കാനാവില്ല; ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി സുമലത

ബെംഗളൂരു: കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചിട്ടും വിമതയായി മത്സരിച്ച് 1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മാണ്ഡ്യയില്‍ നടി സുമലത വിജയിച്ചത്. അഭിമാനകരമായ പോരാട്ടത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥിയും സംസ്ഥാന മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്.

വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു: ബിനോയി കോടിയേരിക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു

വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതക്ക് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ സുമലത ബിജെയില്‍ ചേര്‍ന്നേക്കുമെന്ന പ്രചരണങ്ങളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പയുമായി സുമലത കൂടിക്കാഴ്ച്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ഒരു കാരണവശാലും ബിജപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവരിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബിജെപിയിലേക്ക് പോവില്ല

ബിജെപിയിലേക്ക് പോവില്ല

മുസ്ലിംങ്ങള്‍ വോട്ട് ചെയ്തതിനാല്‍ ബിജെപിയിലേക്ക് പോവില്ലെന്നാണ് സുമലത വ്യക്തമാക്കുന്നത്. തനിക്ക് വോട്ട് ചെയ്ത മാണ്ഡ്യയിലെ മുസ്ലിംവിഭാഗത്തെ മറക്കാന്‍ കഴിയില്ല. തന്‍റെ വിജയത്തില്‍ അവരുടെ വോട്ടുകളും ഏറെ നിര്‍ണ്ണായകമായിരുന്നു. അതിനാല്‍തന്നെ മുസ്ലിം വോട്ടര്‍മാരുടെ വികാരം മാനിച്ച് താന്‍ ബിജെപിയില്‍ ചേരില്ലെന്നുമാണ് സുമലത വ്യക്തമാക്കുന്നത്.

സ്വതന്ത്രയായി തുടരും

സ്വതന്ത്രയായി തുടരും

പതിനേഴാമത് ലോക്സഭയുടെ പ്രഥമസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സുമലത തന്‍റെ നിലപാട് വ്യക്തമാക്കിയത്. മുസ്ലിം സമുദായത്തിന്‍റെ വോട്ടുകൂടി തനിക്ക് ലഭിച്ചുണ്ടെന്നതിനാല്‍ എടുത്തുചാടി ഒരുതീരുമാനം എടുക്കില്ലെന്നും അവര്‍ പറഞ്ഞു. സഭയില്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാതിരുന്ന അവര്‍ സഭയില്‍ സ്വതന്ത്രയായിതന്നെ തുടരുമെന്നും വ്യക്തമാക്കി.

മാണ്ഡ്യയില്‍

മാണ്ഡ്യയില്‍

കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്‍റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഭാര്യയായ സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് കര്‍ണാടക രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. അംബരീഷിന്‍റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ മത്സരിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വത്തോട് സുമലത വ്യക്തമാക്കുകയും ചെയ്തു.

സീറ്റ് ജെഡിഎസിന്

സീറ്റ് ജെഡിഎസിന്

എന്നാല്‍ സഖ്യധാരണ പ്രകാരം കോണ്‍ഗ്രസ് സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തു. ഇതോടെയാണ് മാണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നത്. അംബരീഷിന് വലിയ സ്വാധീനമുളള മാണ്ഡ്യയില്‍ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിച്ചത്. നിഖിൽ കുമാരസ്വാമി കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു ലഭിച്ചത്.

ബിജെപി പിന്തുണ

ബിജെപി പിന്തുണ

സാഹചര്യം മുതലെടുത്ത് സുമലതയെ പിന്തുണയ്ക്കാന്‍ തയ്യാറായി ബിജെപിയും രംഗത്തെത്തി. ഇതോടെ സുമലതയുടെ പ്രചരണത്തിനായി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് രംഗത്തിറങ്ങുന്ന സ്ഥിതിയായിരുന്നു മാണ്ഡ്യയില്‍ ഉണ്ടായിരുന്നത്. മണ്ഡലത്തില്‍ രണ്ടുലക്ഷത്തിലേറെ വോട്ടുകളുള്ള ബിജിപിയുടെ പിന്തുണ സുമലതയുടെ വിജയത്തില്‍ ഏറ നിര്‍ണ്ണായകമായി.

1,15,000 വോട്ടുകളുടെ ഭൂരിപക്ഷം

1,15,000 വോട്ടുകളുടെ ഭൂരിപക്ഷം

സിനിമാ മേഖലയില്‍ നിന്നും വലിയ തോതിലുള്ള പിന്തുണ സുമലതക്ക് ലഭിച്ചതോടെ പ്രചരണത്തില്‍ നിഖില്‍ ഏറപിന്നിലായിപ്പോയി. പ്രചരണത്തിലെ മേധാവിത്വം വോട്ടിങ്ങിലും തുടരാന്‍ സാധിച്ചതോടെ 1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മാണ്ഡ്യയില്‍ നിന്ന് സുമലത വിജയിച്ചത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തിന്‍റെ എതിര്‍പ്പും ജെഡിഎസിലെ ഗ്രൂപ്പ് പോരും നിഖിലിന്‍റെ പതനത്തിന്‍റെ ആക്കം കൂട്ടി.

മലയാളിയും മലയാള സിനമയും

മലയാളിയും മലയാള സിനമയും

രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമ്പോള്‍ തന്നെ മലയാളികളോടും മലയാള സിമയോടുമള്ള സ്നേഹവും സുമലത ഇന്നലെ മറച്ചുവെച്ചില്ല. മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​ന​യ കാ​ലം ഗൃ​ഹാ​തു​ര​ത​യോ​ടെ​യാ​ണ്​ ഓ​ർ​ക്കു​ന്ന​തെ​ന്നും പ​ത്മ​രാ​ജ​നെ പോ​ലു​ള്ള വ​ലി​യ സം​വി​ധാ​യ​ക​രു​ടെ കൂ​ടെ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സുമലത കൂട്ടിച്ചേര്‍ത്തു.

മരിച്ചത് 100 കുഞ്ഞുങ്ങള്‍; യോഗത്തില്‍ ക്രിക്കറ്റ് സ്കോര്‍ തിരക്കിയും ഉറങ്ങിയും മന്ത്രിമാര്‍

English summary
i don't forget muslim support, not going bjp:sumalatha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X