മാമുക്കോയ മോദിയെ പിന്തുണക്കുന്നില്ല!
കോഴിക്കോട്: താന്‍ നരേന്ദ്ര മോദിയെ പിന്തുണക്കുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് സിനിമ താരം മാമുക്കോയ. ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് മാമുക്കോയ ഇക്കാര്യം വയ്കതമാക്കിയത്.
താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചെത്തി മിനുക്കി എടുത്ത് പ്രചരിപ്പിച്ചതാണെന്നാണ് മാമുക്കോയയുടെ വാദം. ഏതോ ഒരു പത്രത്തിന്റെ ലേഖകന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതായിരുന്നു അതെന്നും മാമുക്കോയ വ്യക്തമാക്കുന്നു.

മാമുക്കോയുടെ മോദി അനുകൂല പരാമര്‍ശം എന്ന പേരില്‍ പ്രചരിച്ചിരുന്നത് ഇതാണ്.
'മോദിയുടെ വികസനം മാതൃകാപരമാണ്. അദ്ദേഹം അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറുമെന്നതില്‍ തര്‍ക്കമില്ല. അതേ സമയം മോദി അധികാരത്തിലെത്തി പിറ്റേ ദിവസം ഇന്ത്യയിലെ മുസ്ലീങ്ങളെയൊക്കെ കൊന്നൊടുക്കും എന്ന പ്രചാരണം കള്ളമാണ്. വോട്ടിന് വേണ്ടി ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള കപട പ്രചാരണം മാത്രമാണിത്. അങ്ങനെയൊന്നും ഇന്നത്തെകാലത്ത് ഒരിടത്തും സംഭവിക്കില്ല.'
ഇതില്‍ ചിലതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാം കൂടി ഇങ്ങനെ ഭംഗിയാക്കി ഒതുക്കിക്കൊടുത്തത് ഇത് ചെയ്തയാളുടെ ഭാവനയാണെന്ന് അഭിമുഖത്തില്‍ മാമുക്കോയ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. തനിക്കതില്‍ താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നേയും നിര്‍ബന്ധിച്ച് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ മോദി അധികാരത്തില്‍ വരുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെയാണ് ഇങ്ങനെ വളച്ചൊടിച്ചതെന്ന് മാമുക്കോയ പറയുന്നു.
'മോദിയാണെങ്കിലെന്താ... അയാള്‍ ഭരിക്കട്ടെ... ഭൂരിപക്ഷം ആളുകള്‍ വോട്ട് ചെയ്തിട്ടല്ലേ ഇന്ത്യാരാജ്യത്ത് ഒരാള്‍ ജയിക്കുന്നതും ഭരിക്കുന്നതും' എന്നാണ് താന്‍ പറഞ്ഞതെന്നും മാമുക്കോയ പറയുന്നു.
എന്നാല്‍ നരേന്ദ്ര മോദി വന്നാല്‍ ചില വികസനങ്ങളൊക്കെ രാജ്യത്ത ഉണ്ടാകുമെന്ന പ്രതീക്ഷയും മാമുക്കോയ പങ്കുവക്കുന്നുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications