യുഡിഎഫ് ശൂന്യരായെന്നോ നിലപാടുകൾ തെറ്റായിരുന്നുവെന്നോ വിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും യുഡിഎഫ് ശൂന്യരായെന്നോ, നിലപാടുകൾ തെറ്റായിരുന്നുവെന്നോ വിശ്വസിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നമ്മൾ നടത്തിയ നിരവധി സമരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. നിസ്സഹകരണ സമരമതിന്നുള്ള ഉദാഹരണങ്ങളിലൊന്നാണ്, പക്ഷേ അതിന്റെ ഉദ്ദേശ ശുദ്ധിയെ ആരെങ്കിലും സംശയിക്കുമെന്ന് കരുതുന്നില്ല. അതിനാൽ ഉയർത്തിയ മുദ്രാവാക്യങ്ങളും ഏറ്റെടുത്ത സമരങ്ങളും തുടർന്നും മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നിയസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും തോൽവി അംഗീകരിക്കുന്നു. പരാജയപ്പെട്ടുവെങ്കിലും നമ്മൾ ശൂന്യരായെന്നോ, നമ്മുടെ നിലപാടുകൾ തെറ്റായിരുന്നുവെന്നോ വിശ്വസിക്കുന്നില്ല. കോൺഗ്രസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നമ്മൾ നടത്തിയ നിരവധി സമരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. നിസ്സഹകരണ സമരമതിന്നുള്ള ഉദാഹരണങ്ങളിലൊന്നാണ്, പക്ഷേ അതിന്റെ ഉദ്ദേശ ശുദ്ധിയെ ആരെങ്കിലും സംശയിക്കുമെന്ന് കരുതുന്നില്ല. അതിനാൽ ഉയർത്തിയ മുദ്രാവാക്യങ്ങളും ഏറ്റെടുത്ത സമരങ്ങളും തുടർന്നും മുന്നോട്ട് പോകുന്നു.

ഇലക്ടറൽ പൊളിറ്റിക്സിലെ വിജയങ്ങൾ പലപ്പോഴും മാറി മറിയും, എങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആത്മാവിൽ തൊടുന്നതാണ്, അതിനാൽ നമ്മുടെ തിരിച്ചു വരവ് ജനാധിപത്യ സമൂഹത്തിൽ ആവശ്യമാണ്, അതിനുള്ള കഠിന ശ്രമത്തിത്തിലേക്ക് നമുക്കിറങ്ങാം.
തെറ്റുകൾ തിരുത്തുകയും, സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുകയും ചെയ്യുമെന്ന പതിവ് വാക്കിനപ്പുറം, യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും. എത്ര പരാജയപ്പെട്ടാലും രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കുക തന്നെ ചെയ്യും. പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ. കഴിഞ്ഞ കാലത്തെ വീഴ്ച്ചകൾ തിരുത്തി മുന്നോട്ട് പോവുക, ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് ശക്തമായി തന്നെയുണ്ടാകും.












Click it and Unblock the Notifications