Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് കെഎം മാണി പറയാന്‍ കാരണം എന്ത്?

കോട്ടയം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്ന് കെഎം മാണി പറയുന്നു. കെ.എം മാണി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാവശ്യം യുഡിഎഫ് യോഗം അറിയിച്ചതിനു മറുപടിയാണ് കെഎം മാണി നല്‍കിയത്. യുഡിഎഫ് മന്ത്രിസഭയിലേക്ക് ഏതായാലും മടങ്ങി വരാന്‍ ഇപ്പോള്‍ ധൃതിയില്ല.

മറ്റുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരണമെന്നും മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും യുഡിഎഫ് നേതൃത്വം പറയുകയുണ്ടായി. മാണിക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയിലേക്ക് തിരിച്ചു വരാമെന്നാണ് യുഡിഎഫ് പറഞ്ഞത്.

km-mani

ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് വരാന്‍ തടസങ്ങളില്ല. അതേസമയം, യുഡിഎഫ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും മാണി പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഎമ്മും മദ്യലോബികളും ചേര്‍ന്ന് സര്‍ക്കാരിനെ പുറത്താക്കാന്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെന്ന് പിപി തങ്കച്ചന്‍ പ്രതികരിക്കുകയുണ്ടായി. സോളാര്‍ കേസില്‍ സരിതയുടെ പെട്ടെന്നുള്ള മൊഴിമാറ്റം എല്‍ഡിഎഫ് പദ്ധതിപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+