ഈശ്വരനില്‍ തനിക്ക് വിശ്വാസമില്ല, എന്നെ ശാസ്ത്രം ഉണ്ടാക്കിയതെന്ന് ജൂഡ് ആന്റണി!
കൊച്ചി: ശബരിമല സ്ത്രീ പ്രശ്‌നത്തില്‍ ആഞ്ഞടിച്ച സംവിധായകനും നടനുമായ ജൂഡ് ആന്റണി ഇപ്പോള്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. തനിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്നാണ് ജൂഡ് പറഞ്ഞിരിക്കുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കാലങ്ങള്‍ക്കനുസരിച്ച് മാറണമെന്ന് വാശിപിടിക്കുന്ന ചിലര്‍ക്കെതിരെയാണ് ജൂഡിന്റെ വിമര്‍ശനം.
ന്യൂജനറേഷന്‍ വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് ജൂഡ് ആന്റണി പറയുന്നത്. അങ്ങനെയൊരു ഈശ്വരനില്‍ തനിക്ക് വിശ്വാസമില്ല. എന്നെ ശാസ്ത്രം ഉണ്ടാക്കിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഇങ്ങനെ പ്രതികരിച്ചത്.

ദൈത്തില്‍ വിശ്വാസമില്ല
ന്യൂജനറേഷന്‍ വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് ജൂഡ് ആന്റണി പറയുന്നത്. അങ്ങനെയൊരു ഈശ്വരനില്‍ തനിക്ക് വിശ്വാസമില്ല.
|
എന്നെ ശാസ്ത്രം ഉണ്ടാക്കിയത്
എന്നെ ശാസ്ത്രം ഉണ്ടാക്കിയതാണെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

വിശ്വാസങ്ങളും ആചാരങ്ങളും
വിശ്വാസങ്ങളും ആചാരങ്ങളും ആവശ്യത്തിനനുസരിച്ച് മാറ്റാനുള്ളതല്ലെന്നാണ് ജൂഡ് ശബരിമല പ്രശ്‌നത്തില്‍ അഭിപ്രായപ്പെട്ടത്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. അത് തകര്‍ത്തു കൊണ്ടുള്ള നടപടി ശരിയല്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

നിങ്ങള്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയാണോ?
സ്ത്രീയും പുരുഷനും സമന്മാരാണ്. അതുകൊണ്ട് ഇനി ഇടവകയിലെ സ്ത്രീകള്‍ കുര്‍ബാന ചൊല്ലണം. മുസ്ലിയാര്‍ താടിയൊക്കെ വടിച്ച് മുടിയൊക്കെ സ്‌പൈക് ചെയ്യണം. ഇത്തരം മാറ്റങ്ങളാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നാണ് ജൂഡിന്റെ ചോദ്യം.

പുഷ്പാഞ്ജലി ഹോം ഡെലിവറി
പുഷ്പാഞ്ജലി ഹോം ഡെലിവറിയായി കിട്ടിയാല്‍ ചിലര്‍ക്ക് സൗകര്യമാകും. ഇങ്ങനെയൊക്കെ ചെയ്താല്‍ നിങ്ങള്‍ അമ്പലത്തിലും പള്ളിയിലുമൊക്കെ വരുമായിരിക്കും അല്ലേയെന്നും ജൂഡ് ആന്റണി ചോദിക്കുന്നു.

ദൈവവും ശാസ്ത്രവും
ദൈവവും ശാസ്ത്രവും ഒന്നാണെന്നാണ് ജൂഡ് പറയുന്നത്. അതെങ്ങനെ ശരിയാകുമെന്നു ചോദിച്ചപ്പോള്‍ ജൂഡ് പറഞ്ഞതിങ്ങനെ. പേരു കേട്ട ശാസ്ത്രഞ്ജര്‍ ദൈവ വിശ്വാസികള്‍ ആയിരുന്നോ, അല്ലയോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ശബരിമല പ്രശ്‌നം
ഹൈന്ദവ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെയെന്നാണ് കഴിഞ്ഞ ദിവസം ജൂഡ് പ്രതികരിച്ചത്.

മുറവിളി എന്തിനെന്ന് മനസിലാകുന്നില്ല
മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും ക്ഷേത്രത്തില്‍ കയറാത്തവരാണ് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇവര്‍ നടത്തുന്ന മുറവിളി എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications