'2 പെർഫ്യൂമുകളാണ് തന്റെ പേരിൽ ഇറങ്ങിയത്.. ഇപ്പോൾ യാതൊരു വിവരവുമില്ല';ഫിറോസ് കുന്നുംപറമ്പിൽ
തിരുവനന്തപുരം; തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങൾ പ്രതികരിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. ദുബൈയിൽ തനിക്ക് ബിസിനസ് ഉണ്ടെന്നും തിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റിസോർട്ടിൽ ഉഴിച്ചലിന് പോയി എന്നുമൊക്കെയുള്ള ആരോപണങ്ങൾക്കാണ് ലൈവിലൂടെ ഫിറോസിന്റെ പ്രതികരണം. ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസ് ഇല്ലെന്നും ഉണ്ടെങ്കിൽ തന്നെ അത് നിർഭയം തുറന്ന് പറയാൻ തനിക്ക് ഭയമില്ലെന്നും ഫിറോസ് വീഡിയോയിൽ പറഞ്ഞു. ഫിറോസ് പറഞ്ഞത് ഇങ്ങനെ

പട്ടികൾ കുരക്കട്ടെ
തനിക്കെതിരെ ഉണ്ടായ വിവാദങ്ങളിൽ പ്രതികരിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല. ചില പട്ടികൾ നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണം. അതവരുടെ രീതിയാണ്, ആ പട്ടികൾ കുരക്കട്ടെ എന്ന് കരുതിയിട്ടാണ്. പ്രതികരിക്കാതിരുന്നത്. എന്നാൽ ചില കാര്യങ്ങൾക്ക് മറുപടി പറയണമെന്ന് തോന്നി, അതിനാലാണ് ലൈവിൽ വന്നത്.

എതിർ സ്ഥാനാർത്ഥി
താൻ റിസോർട്ടിൽ സുഖചികിത്സയ്ക്ക് പോയെന്നതാണ് ആരോപണം. എതിർ തന്നെ സ്ഥാനാർത്ഥി എവിടെപ്പോയി എന്നറിയില്ല. സുഖ ചികിത്സയാണോ മറ്റെന്തെങ്കിലും ചികിത്സയാണോ എന്നറിയില്ല. യുഡിഎഫിന്റെ ആളുകൾ അതന്വേഷിക്കാൻ നിൽക്കാറില്ല. കാരണം അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല.സത്യത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതോടെ നല്ല ശരീരവേദന ഉണ്ടായിരുന്നു. ഒരുഴുച്ചിലിന് പോകണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു.

ഉഴിച്ചിലിന് നിന്നില്ല
മലപ്പുറത്ത് പോയപ്പോൾ അവിടെ ഒരു ആയുർവേദ റിസോർട്ടിൽ പോയിരുന്നു. കയറുമ്പോൾ ഏകദേശം ഏഴു മണിയായിരുന്നു. ഡോക്ടർ വന്ന് നോക്കി. തനിക്ക് കിഴിയൊക്കെ വെച്ച് ചെയ്ത് തന്നു.പക്ഷേ അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല. രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നു. എനിക്ക് എന്റേതായിട്ടുളള തിരക്കുകൾ ഉണ്ടായിരുന്നു. റിസോർട്ടിന്റെ മാനേജർ ഞാൻ അവിടെ രണ്ട് ദിവസം ഉണ്ടായെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ഒക്കെ വന്നതായി ഞാൻ കേട്ടിരുന്നു. എന്നാൽ താൻ അത്തരം നെഗറ്റീവുകൾ ഒന്നും കേൾക്കാൻ പോകാറില്ല, ഫിറോസ് പറഞ്ഞു.

ദുബൈയിൽ ബിസിനസ്
ദുബായിൽ ഫിറോസ് കുന്നുപറമ്പലിന് ബിസിനസുണ്ടെന്ന രീതിക്ക് ചിലർ വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് പെർഫ്യൂമുകൾ തന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. അത് മിഹ്റാൻ ഗ്രൂപ്പുകാർ തന്റെ പേര് വെച്ച് ഇറക്കുന്ന പെർഫ്യൂമാണ്. ആ പെർഫ്യൂമിന്റെ ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ട് മാത്രമാണ് അവരുടെ ബ്രാൻഡ് അംബാസഡറായി അവരുടെ കൂടെ നിന്നത്.

പെർഫ്യൂമുണ്ടോ അറിയില്ല
ഇപ്പോ ആ പെർഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. അതന്ന് ഫോട്ടോയും വീഡിയോയും എടുത്ത് വിട്ട ശേഷം എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല.അവർ തന്നെ പറഞ്ഞത് ഈ കച്ചവടത്തിന്റെ ലാഭം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല.

ആരേയും പേടിയില്ല
പിന്നെ എന്റെ കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ് ചെയ്യാൻ തനിക്ക് ആരുടേയും അനുവാദം വേണ്ട. അതെനിക്ക് ചെയ്യാനുമറിയാം. ഇണ്ടെങ്കിൽ ഇണ്ട് എന്നും ഇല്ലെങ്കിൽ ഇല്ലെ എന്ന് പറയാൻ തനിക്ക് ആരേയും പേടിക്കേണ്ട. ദുബായിൽ അല്ല, ലോകത്തെവിടെയും എനിക്ക് ബിസിനസില്ല.
Recommended Video

അന്തംകമ്മികൾ
ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ ആരെയും പേടിയില്ല. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പിന്നിലെന്നും ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications