കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സരിത.. സത്യമാണോ?

Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയക്കരേക്കാള്‍ നന്നായി മാധ്യമങ്ങളെ കൈകാര്യന്‍ ചെയ്യാന്‍ അറിയുന്ന ആളാണ് സരിത എസ് നായര്‍. രാഷ്ട്രീയക്കാരേക്കാള്‍ വിദഗ്ധമായി വിവാദങ്ങളെ വഴിതിരിച്ച് വിടാനും അവര്‍ക്ക് അറിയാം.

എന്നാലും തനിയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നാണ് സരിത പറയുന്നത്. താന്‍ ഒരു കോണ്‍ഗ്രസ്സുകാരിയാണെന്നും ഉമ്മന്‍ ചാണ്ടിയാണ് പ്രിയപ്പെട്ട നേതാവ് എന്നും മുമ്പ് പറഞ്ഞ സരിത തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയം അറിയില്ലെന്ന് പറയുന്നത് എന്നും ഓര്‍ക്കണം.

Saritha S Nair

കോഴിക്കോട് വച്ചാണ് സരിത മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ സിപിഎം തന്റെ പേര്‍ അനാവശ്യമായി ഉപയോഗിച്ചു എന്നാണ് സരിതയുടെ ആക്ഷേപം.

എന്നാല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ സരിത തയ്യാറായില്ല. ഇത് സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോഴാണ് തനിയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സരിത പറഞ്ഞത്. താന്‍ രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും സരിത പറഞ്ഞു.

കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ വ്യക്തികളില്‍ ഒരാളാണ് സരിത എസ് നായര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ തുടങ്ങിയ വിവാദങ്ങള്‍ പലപ്പോഴും സര്‍ക്കാരിനെ തന്നെ മറിച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

English summary
I don't know about politics: Saritha S Nair. She was reacting to the questions of journalist about Aruvikkara By Election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X