സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ചിപ്പി
നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി തനിയ്ക്ക് ബന്ധമില്ലെന്ന് നടി ചിപ്പി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത തെന്നിന്ത്യന്‍ മോഡല്‍ ശ്രവ്യ സുധാകര്‍ ചിപ്പിയും മൈഥിലിയും ഫായിസും സുഹൃത്തുക്കളാണെന്ന് മൊഴി നല്‍കിയിരുന്നതായി വാര്‍ത്ത വന്നിരുന്നു. ചിപ്പി വഴിയാണ് മൈഥിലി ഫായിസിനെ പരിചയപ്പെട്ടതെന്നും മൈഥിലിയാണ് ഫായിസിനെ ശ്രവ്യയ്ക്ക് പരിചയപ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശ്രവ്യ പറഞ്ഞ ചിപ്പി താനല്ലെന്നാണ് താരം പറയുന്നത്.
ശ്രവ്യയെയും മൈഥിലിയെയും സിനിമയിലും ടിവിയും കണ്ടുള്ള പരിചയം മാത്രമേയുള്ളുവെന്നും നേരിട്ട് പരിചയമില്ലെന്നും ചിപ്പി പറയുന്നു. മോഡലും കൂട്ടുകാരിയുമായ ചിപ്പിയെന്നാണ് ശ്രവ്യ പറഞ്ഞത്. ഞാന്‍ മോഡലിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. ഇപ്പോള്‍ സീരിയലുകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. കുടുംബവും ജോലിയുമായി ഒതുങ്ങിക്കഴിയുന്ന എന്ന വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുത്- ചിപ്പി പറയുന്നു.

ശ്രവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെ മൈഥിലിയ്ക്ക് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്ന് വാര്‍ത്ത വന്നതോടെയാണ് ചിപ്പിയുടെ പേരും പുറത്തുവന്നത്. എന്നാല്‍ ഏത് ചിപ്പിയാണെന്നകാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിബിഐഎന്തെങ്കിലും വ്യക്തമാക്കിക്കഴിഞ്ഞെങ്കില്‍ മാത്രമേ ശ്രവ്യ പറഞ്ഞ ചിപ്പി ആരാണെന്നകാര്യം വ്യക്തമാവുകയുള്ളു.












Click it and Unblock the Notifications