Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് നടന്‍ സിദ്ധിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ രാഷ്ട്രീയ പോര് മുറുകുകയാണ്. ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാണ് മിക്കവരുടെയും ആവശ്യം. എന്നാല്‍, ചലച്ചിത്ര താരമായ സിദ്ധിഖ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പക്ഷത്താണ്. ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ചാണ് നടന്‍ സിദ്ധിഖ് എത്തിയത്.

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞെന്നു കരുതി മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിദ്ധിഖ് പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചു കൂവുന്നത് രാഷ്ട്രീയക്കാരുടെ പക്വതയില്ലായ്മയാണെന്നും സിദ്ധിഖ് പറയുകയുണ്ടായി. തനിക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞാല്‍ പോലും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്നും താരം പറയുകയുണ്ടായി.

മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല

മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞെന്നു കരുതി മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിദ്ധിഖ് പറയുന്നത്.

പക്വതയില്ലായ്മ

പക്വതയില്ലായ്മ

മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചു കൂവുന്നത് രാഷ്ട്രീയക്കാരുടെ പക്വതയില്ലായ്മയാണെന്നും സിദ്ധിഖ് പറയുന്നു. ഇതല്ല യഥാര്‍ത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിലേക്കില്ല

രാഷ്ട്രീയത്തിലേക്കില്ല

അഴിമതി കഥകള്‍ മാത്രം പറയാനുള്ളത് കൊണ്ടാണോ രാഷ്ട്രീയം എന്നു പറയുമ്പോള്‍ സിദ്ധിഖ് പുറകോട്ടടിച്ചത്. തനിക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞാല്‍ പോലും രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സിദ്ധിഖ് വ്യക്തമാക്കിയത്.

സിനിമ ഉപേക്ഷിക്കില്ല

സിനിമ ഉപേക്ഷിക്കില്ല

സിനിമ ഉപേക്ഷിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഏതായാലുമില്ല. സിദ്ധിഖ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. ഇതിനു മറുപടിയാണ് സിദ്ധിഖ് പറഞ്ഞത്.

എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട്.

എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട്.

സിനിമാഭിനയം സുഖകരമായ ജോലിയാണെന്ന് വിചാരിക്കരുത്. എല്ലാത്തിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയെന്നും സിദ്ധിഖ് പറഞ്ഞു.

നല്ല നേതാക്കന്മാര്‍

നല്ല നേതാക്കന്മാര്‍

കേരള രാഷ്ട്രീയത്തിന്റെ കാര്യം എടുക്കുമ്പോള്‍ കെ കരുണാകരനെയും, ഇ.കെ നായനാരെയും, എ.കെ ആന്റണിയെയുമാണ് ഓര്‍മ്മ വരുന്നത്. കേരളത്തിന് ഇതുപോലുള്ള നേതാക്കളെയാണ് ആവശ്യമെന്നും സിദ്ധിഖ് പറയുകയുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+